kannur local

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ജലനിധി കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. പെരുവളത്തുപറമ്പിലെ ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിയില്‍നിന്ന് ഡബിള്‍ ഫില്‍ട്ടര്‍ ചെയ്ത് ശുദ്ധീകരിച്ച വെള്ളം ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ ചാലിട്ടൊഴുകുന്നത്.
പട്ടുവം ജങ്ഷന്‍, നൂരിയ മസ്ജിദ് ജങ്ഷന്‍, കോളോട് റോഡ് എന്നിവിടങ്ങളിലെ പൈപ്പില്‍ ചോര്‍ച്ചയുണ്ട്. ജലനിധി പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങള്‍ക്ക് തുള്ളിവെള്ളം പോലും ലഭിക്കുന്നില്ല.
Next Story

RELATED STORIES

Share it