palakkad local

പൈപ്പ്‌ലൈന്‍ പ്രവൃത്തിക്ക് തുടക്കമായി

ചിറ്റൂര്‍: കുന്നങ്കാട്ടുപ്പതിയില്‍ നിന്ന് മൂങ്കില്‍മട കുടിവെള്ള പദ്ധതി ഫില്‍ട്ടര്‍ പ്ലാന്റുവരെയുള്ള പുതിയ പൈപ്പ് ലൈന്‍ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ഏകദേശം ആറര കിലോമീറ്റര്‍ ദൂരത്ത് പുതിയ 500എംഎം ഡിഐ പൈപ്പാണ് സ്ഥാപിക്കുന്നത്. നിലവിലുള്ള 300എംഎം എസി പൈപ്പ് നിലനിര്‍ത്തിയാണ് പ്രവൃത്തി നടത്തുന്നത്.
92ല്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് കുന്നങ്കാട്ടുപ്പതിയില്‍ നിന്നും മൂങ്കില്‍ മട ഫില്‍ട്ടര്‍ പ്ലാന്റില്‍ എത്തിക്കുന്നത്. പുതിയ പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ദിവസം 120 ലക്ഷം ലിറ്റര്‍ വെള്ളം പ്ലാന്റില്‍ എത്തിക്കാനാകും. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി എന്നീ പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കാനും കഴിയും.
പദ്ധതിക്കായി 7.60കോടി യാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. 3മാസത്തിനകം പണി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2050 ലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 88 ലക്ഷം രൂപ ചെലവില്‍ പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നുണ്ട്്.
പ്രവൃത്തിക്ക് തുടക്കം കുറിച്ചു നടന്ന ചടങ്ങില്‍ കെ കൃഷ്ണക്കുട്ടി എംഎല്‍എ, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെംബര്‍ അഡ്വ:വി മുരുകദാസ്, ജില്ലാ പഞ്ചായത്തംഗം കെ ചിന്നസ്വാമി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പൊന്‍രാജ്, എ കെ ബബിത, കുഴന്തൈ തെരേസ്സ, പി ബാലചന്ദ്രന്‍, വാട്ടര്‍ അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സെയ്തലവി, അസി.എന്‍ജിനിയര്‍ അരുണ്‍കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it