thrissur local

പൈപ്പിടാന്‍ പൊളിച്ച ഭാഗങ്ങള്‍ മൂടിയില്ല; ഗതാഗതക്കുരുക്ക് രൂക്ഷം

ചാവക്കാട്: കരുവന്നൂര്‍ ശുദ്ധജല പദ്ധതിയുടെ ഭാഗമായി പൈപ്പിട്ട ഭാഗങ്ങളില്‍ പലയിടത്തും റോഡ് ഗതാഗത യോഗ്യമല്ലാത്തതു വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും ദുരിതമായി. മേഖലയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
ഗുരുവായൂര്‍ചാവക്കാട് നഗരസഭകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണു പദ്ധതി നടപ്പാക്കുന്നത്. ഒരുമനയൂര്‍ വില്യംസ് ഭാഗങ്ങളില്‍ പൊളിച്ച റോഡാണ് ഇപ്പോഴും മണ്ണിട്ട് മൂടാതെ കിടക്കുന്നത്.
വാഹനങ്ങള്‍ക്കു പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ തീരദേശ റോഡും കിഴക്കെ ബ്ലാങ്ങാട് റോഡും ഉപയോഗിക്കുന്നതിനാല്‍ ചാവക്കാട് ടൗണിലും മുല്ലത്തറയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പാലയൂര്‍ വഴി ഗുരുവായൂരിലേക്കു പോകാനും ഏറെ ബുദ്ധിമുട്ടാണ്. പൈപ്പിടാന്‍ പൊളിച്ച ഭാഗങ്ങള്‍ വേഗം നന്നാക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it