Alappuzha local

പൈപ്പിടാന്‍ എടുത്ത കുഴിയില്‍ കെഎസ്ആര്‍ടിസി ബസ് വീണ്ടും താഴുന്നു എടത്വ: പൈപ്പിടാന്‍ എടുത്ത കുഴിയില്‍ കെഎസ്ആര്‍ടിസി ബസ് വീണ്ടും താഴുന്നു. ചങ്ങനാശ്ശേരിയില്‍ നിന്നും എടത്വയിലേക്ക് നിരവധി യാത്രക്

കാരുമായി വന്ന ബസാണ് കിടങ്ങറ നീരേറ്റുപുറംറൂട്ടില്‍ സെന്റ് തോമസ് സ്‌കൂളിനു സമീപം രാത്രി ഏഴോടെയാണ് താഴ്ന്നത്. എടത്വ ഡിപ്പോയില്‍ നിന്നും മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് വാഹനം എത്തി കയറ്റാന്‍ശ്രമിച്ചിട്ടും സാധിച്ചില്ല.
ബസിന്റെ ബംബര്‍ വരെ താഴുന്ന് കുടുങ്ങിയതിനാല്‍ഒടുവില്‍ മുറിച്ചുമാറ്റിയ ശേഷം ഒന്‍പതുമണിയാടെയാണ് കയറ്റിയത്. യാത്രക്കാര്‍ ഒരുകിലോമീറ്റര്‍ സഞ്ചരിച്ച് ചക്കുളത്തു കാവ് ജങ്ഷനില്‍ എത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മൂന്നു മണിക്കൂര്‍ നേരം ഗതാഗതം തടസപെട്ടു.
കഴിഞ്ഞ ദിവസം എടത്വയില്‍ നിന്നും ചങ്ങനാശേരിയിലേക്കു പോയ ബസ് പോലിസ് സ്‌റ്റേഷനു സമീപം കുഴിയില്‍ താഴ്ന്നിരുന്നു. മഴക്കാലം ആരംഭിച്ചതോടെ ഇത് നിത്യ സംഭവമാകുകയാണ്. റോഡായ റോഡിലെല്ലാം ഒരുവശത്ത് പൈപ്പിടുന്നതിനും, ടെലിഫോണ്‍ കേബിളിടുന്നതിനും കുഴിയെടുത്തിരിക്കുകയാണ്. വെള്ളപ്പൊക്കത്തിനു മുന്‍പെങ്കിലും കുഴികള്‍ മൂടി ഉറപ്പിച്ചില്ലെങ്കില്‍ എന്നും ഇതാവും അവസ്ഥ.
Next Story

RELATED STORIES

Share it