kasaragod local

പൈക്ക മണവാട്ടി മഖാം ഉറൂസ് ഇന്നു തുടങ്ങും

കാസര്‍കോട്: പൈക്കം മണവാട്ടി മഖാംഉറൂസും മതപ്രഭാഷണവും ഇന്ന് മുതല്‍ മാര്‍ച്ച് ആറ് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ 10.30ന് മഖാം കമ്മിറ്റി പ്രസിഡന്റ് ബി എ അബ്ദുര്‍റസാഖ് പതാക ഉയര്‍ത്തും. വൈകിട്ട് ഏഴിന് ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അധ്യക്ഷത വഹിക്കും. ടി വി സി അബൂഷമ്മാസ് ഫൈസി മലപ്പുറം പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ സുബൈര്‍ ദാരിമി പൈക്ക, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സാക്കിര്‍ ബാഖവി മമ്പാട്, ബഷീര്‍ ഫൈസി ദേശമംഗലം, ഷൗക്കത്തലി വെള്ളമുണ്ട, ഹാഫിള് മാഹിന്‍ മന്നാനി തിരുവനന്തപുരം പ്രഭാഷണം നടത്തും. ആറിന് സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അധ്യക്ഷത വഹിക്കും.
കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സുബൈര്‍ ദാരിമി, പൈക്കം അബ്ദുല്ല സഖാഫി, ആദം ദാരിമി സംബന്ധിക്കും. അഞ്ചിന് മജ്‌ലിസുന്നൂരിന് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ നേതൃത്വംനല്‍കും. ആറിന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബി എ റസാഖ്, സുബൈര്‍ ദാരിമി, വി അബൂബക്കര്‍, അബ്ദുല്ല ഖാന്‍, ബക്കര്‍ പൈക്ക, ഇബ്രാഹിം കൊയര്‍കൊച്ചി, ഇബ്രാ ഹിം പൈക്ക, ബി എ റഹ്മാന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it