kannur local

പേര് ഇന്നറിയാം

കണ്ണൂര്‍: പരീക്ഷണപ്പറക്കല്‍ ചടങ്ങില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് ഔദ്യോഗിക കുറിപ്പുകളിലും മറ്റും നാളിതുവരെ വിശേഷിപ്പിച്ചിരുന്നത്. ചില കോണുകളില്‍ നിന്ന് വിമാനത്താവളത്തിന് വിവിധ പേരുകള്‍ നിര്‍ദേശിച്ചിരന്നു. പഴശ്ശിയുടെ പേരിടണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ചിലര്‍ക്ക് കണ്ണൂരില്‍ ആദ്യവിമാനം ഇറക്കിയ ജെആര്‍ഡി ടാറ്റയുടെ പേരുവേണമെന്നാണ് അഭിപ്രായം. ഏറ്റവും കൂടുതല്‍ നിര്‍ദേശം വന്നത് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്റെ പേരിടണമെന്നാണ്. എന്നാല്‍ സര്‍ക്കാര്‍തലത്തില്‍ ഇതുവരെ അത്തരം തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. എന്തായിരിക്കും വിമാനത്താവളത്തിന്റെ പേര് എന്നത് ഇന്നു രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കും. നിലവില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളുടെ പേര് പോലെ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും പേരെന്നാണ് കരുതുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളമൊക്കെ സ്ഥലപേര് കൊണ്ട് തന്നെയാണ് അറിയപ്പെടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന് വീര കേരള വര്‍മ പഴശ്ശി രാജയുടെ പേര് നല്‍കണമെന്ന് വേങ്ങാട് സാന്ത്വനം മെന്റര്‍ യൂത്ത് ക്ലബ് യോഗം ആവശ്യപ്പെട്ടു. മട്ടന്നൂരിനടുത്ത പഴശ്ശി കേന്ദ്രമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരേ ധീരമായ പോരാട്ടം നടത്തിയ പഴശ്ശി രാജയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവായിരിക്കും മട്ടന്നൂര്‍ വിമാനത്താവളത്തിന് പഴശ്ശി രാജയുടെ പേരിടലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it