പേരിലെ മുസ്‌ലിം’നീക്കാനാവില്ലെന്ന് കേന്ദ്രത്തോട് എഎംയു

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു)യുടെ പേരിലെ മുസ്‌ലിമെന്ന പദം വെട്ടിമാറ്റണമെന്ന സര്‍ക്കാര്‍ സമിതി ശുപാര്‍ശയ്‌ക്കെതിരേ സര്‍വകലാശാല. നിര്‍ദേശം അസംബന്ധമാണെന്നും ഇക്കാര്യം ശുപാര്‍ശ ചെയ്ത സമിതിയുടെ ജോലി ഇതായിരുന്നില്ലെന്നും എഎംയു രജിസ്ട്രാര്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ സുദീര്‍ഘമായ ചരിത്രത്തെയും സവിശേഷ സ്വഭാവത്തെയും അവഗണിക്കുന്നതാണു സമിതിയുടെ ശുപാര്‍ശ.സ്ഥാപനത്തിന്റെ ചരിത്രത്തെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും കുറിച്ച് ധാരണ നല്‍കുന്നതാണ് സര്‍വകലാശാലയുടെ പേര്. ഇത് സംരക്ഷിക്കേണ്ടതു ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും എഎംയു രജിസ്ട്രാര്‍ ജാവേദ് അക്തര്‍ യുജിസിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it