പേരിനൊപ്പം സിങ് ചേര്‍ത്ത്് ദലിത് യുവാക്കളുടെ ക്യാംപയിന്‍

അഹമ്മദാബാദ്: ജാതിവിവേചനത്തിനെതിരേ ഗുജറാത്തില്‍ പേരിനൊപ്പം സിങെന്ന് ചേര്‍ത്ത് ദലിത് യുവാക്കളുടെ സോഷ്യല്‍ മീഡിയ ക്യാംപയിന്‍. കഴിഞ്ഞയാഴ്ച ഗുജറാത്തിലെ ദോല്‍ഖയില്‍ ദലിത് യുവാവ് പേരിനൊപ്പം സിങ് എന്ന് ചേര്‍ത്തതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു ശേഷമാണ് പ്രദേശത്തെ 15കാരനായ രാഹുല്‍ ജാദവ് താന്‍ പേര് രാഹുല്‍ സിങ് ജാദവ് എന്നാക്കിയെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് സോഷ്യല്‍ മീഡിയ എറ്റെടുക്കുകയായിരുന്നു.
1000 യുവാക്കള്‍ അവരുടെ പേരിനൊപ്പം സിങെന്ന് ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞദിവസം മേഖലയിലെ ദലിത് ദര്‍ബാര്‍ വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് ദോല്‍ഖ നിവാസിയും ബിരുദധാരിയുമായ മൗലിക് ജാദവ് എന്ന ദലിത് യുവാവ് തന്റെ പേരിനൊപ്പം സിങ് എന്ന് ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പോസ്റ്റിന്റെ പേരില്‍ ഒരു സംഘം മൗലിക് ജാദവിന്റെ വീടാക്രമിക്കുകയായിരുന്നു. മേഖലയിലെ സവര്‍ണ വിഭാഗമായ ദര്‍ബാറുകളാണ് സാധാരണയായി പേരിനൊപ്പം സിങ് ഉപയോഗിക്കാറുള്ളത്.



Next Story

RELATED STORIES

Share it