Flash News

പേരിനൊപ്പം സിങ് ചേര്‍ത്ത് ഗുജറാത്ത് ദലിത് യുവാക്കളുടെ സോഷ്യല്‍ മീഡിയ ക്യാപയിന്‍

പേരിനൊപ്പം സിങ് ചേര്‍ത്ത് ഗുജറാത്ത് ദലിത് യുവാക്കളുടെ സോഷ്യല്‍ മീഡിയ ക്യാപയിന്‍
X
അഹമ്മദാബാദ്: ഗുജറാത്തില്‍ പേരിനൊപ്പം സിങെന്ന് ചേര്‍ത്ത് സംസ്ഥാനത്തെ ദലിത് യുവാക്കളുടെ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ വൈറലാവുന്നു. ജാതിവിവേചത്തിനെതിരേയാണ് ദലിത് യുവാക്കളുടെ പ്രതിഷേധം.കഴിഞ്ഞയാഴ്ച ഗുജറാത്തിലെ ദോല്‍ഖയില്‍ ദലിത് യുവാവ് പേരിനൊപ്പം സിങ് എന്ന് ചേര്‍ത്തതിനെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു ശേഷമാണ് പ്രദേശത്തെ 15കാരനായ രാഹുല്‍ ജാദവ് താന്‍ പേര് രാഹുല്‍ സിങ് ജാദവ് എന്നാക്കി എ്‌ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.ഇത് സോഷ്യല്‍ മീഡിയ എറ്റെടുക്കുകയായിരുന്നു.



പ്രദേശത്തെ തന്നെ 1000 യുവാക്കള്‍ അവരുടെ പേരിനൊപ്പം സിങെന്ന് ചേര്‍ത്തിട്ടുണ്ട്.കഴിഞ്ഞദിവസം മേഖലയിലെ ദലിത് -ദര്‍ബാര്‍ വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദോല്‍ഖ നിവാസിയും ബിരുദധാരിയുമായ മൗലിക്ക് ജാദവ് എന്ന ദലിത് യുവാവ് തന്റെ പേരിനൊപ്പം സിങ് എന്ന് ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പോസ്റ്റിന്റെ പേരില്‍ ചൊവ്വാഴ്ച വൈകീട്ട് ഒരു സംഘം മൗലിക് ജാദവിന്റെ വീടാക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ കുടുംബാഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മേഖലയിലെ സവര്‍ണ വിഭാഗമായ ദര്‍ബാറുകളാണ് സാധാരണയായി പേരിനൊപ്പം സിങ് ഉപയോഗിക്കാറുള്ളത്. ഇതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായത്.
പേരില്‍ സിങ് എന്ന് ചേര്‍ത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം തനിക്ക് നിരവധി ഭീഷണികളാണ് നേരിടുന്നതെന്ന് മൗലിക് ജാദവ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തന്റെ ബൈക്ക് തടഞ്ഞ് കാറിലെത്തിയ ഒരു സംഘം തന്നെ മര്‍ദിച്ചതായും മാലിക്ക് ആരോപിച്ചു. ഇതില്‍ തനിക്ക് അറിയാവുന്ന രണ്ടു പേര്‍ക്കെതിരേ പരാതിനല്‍കിയിട്ടുണ്ടെന്നും മൗലിക്ക് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it