Flash News

പേരാവൂരിലെ വിജയം; സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിനേറ്റ കനത്ത തിരിച്ചടി-മുസ് ലിം ലീഗ്

പേരാവൂരിലെ വിജയം; സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിനേറ്റ കനത്ത തിരിച്ചടി-മുസ് ലിം ലീഗ്
X
കണ്ണൂര്‍:സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിനും ദാഷ്ട്യത്തിനും ഭരണപരമായ കെടുകാര്യസ്തതക്കും ലഭിച്ച കനത്ത തിരിച്ചടിയാണ് പേരാവൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി സിറാജ് പൂക്കോത്തിന്റെ തിളക്കമാര്‍ന്ന വിജയമെന്ന് ജില്ലാ മുസ്ലിംലീഗ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.



കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി വിജയിച്ച സിറാജ് പാര്‍ട്ടിയുടെ മതന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണതയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും മുസ് ലിം ലീഗില്‍ ചേരുകയുമായിരുന്നു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചാണ് മുസ് ലിം ലീഗില്‍ വന്നത് അതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് ഈ മിന്നുന്ന വിജയം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഭീഷണികളേയും അതിജീവിച്ച് നേടിയെടുത്ത ഈ വമ്പിച്ച വിജയത്തില്‍ ജില്ലാ മുസ് ലിം ലീഗ് പ്രസിഡന്റ് പി.കുഞ്ഞുമുഹമ്മദും ജന:സെക്രട്ടറി അഡ്വ.അബ്ദുല്‍കരീം ചേലേരിയും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it