kozhikode local

പേരാമ്പ്ര ഫെസ്റ്റ്: വനിതാ ദിനത്തില്‍ മഹിളകള്‍ നിയന്ത്രിച്ചു

പേരാമ്പ്ര: ഏത് മഹാമേളയും മഹിളകള്‍ മാത്രം മുന്നിട്ടിറങ്ങിയാലും വന്‍ വിജയമാക്കാമെന്ന് തെളിയിച്ച ദിവസം. പേരാമ്പ്ര ഫെസ്റ്റില്‍ തിങ്കളാഴ്ച ആഘോഷിച്ച വനിതാ ദിനം സംഘടന മികവില്‍ മാത്രമല്ല കലാപരിപാടികളുടെ അവതരണത്തിലും അതുല്യമായി.
പേരാമ്പ്ര മണ്ഡലത്തില്‍ വ്യത്യസ്ത മേഖലകളില്‍ വിശിഷ്ട  സേവനം കാഴ്ചവെച്ച സ്ത്രീകളെയും മഹിളാ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും  പരിചയപ്പെടുത്തിയതും ശ്രദ്ധേയമായി. പൊതു സമ്മേളനം  കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ. ഖദീജ മുംതാസ്  ഉദ്്്്ഘാടനം ചെയ്തു. നടന്‍ ഇന്ദ്രന്‍സ്  മുഖ്യാതിഥിയായിരുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശനെ ആദരിച്ചു. എന്‍ കെ രാധ( മുന്‍ എംഎല്‍എ ) അധ്യക്ഷയായിരുന്നു.സുജാത മനക്കല്‍,( ജില്ലാ പഞ്ചായത്ത്— ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷ ),ഗ്രാമപഞ്ചായത്ത്— പ്രസിഡന്റുമാരായ കെ എം റീന (പേരാമ്പ്ര ),കെ കെ ആയിഷ (ചങ്ങരോത്ത്—) ഷീജ ശശി (ചക്കിട്ടപാറ ),പി കെ റീന (മേപ്പയ്യൂര്‍ ),ഷെരീഫ മണലുംപുറത്ത്— (തുറയൂര്‍ )സി രാധ (അരികുളം ), മഹിളാ സംഘടനാ പ്രതിനിധികളായ വി ആലീസ് മാത്യു,ടി ഭാരതി,വിമല കളത്തില്‍,പ്രകാശിനി, എം കെ നളിനി, കെ ഷാജിമ സംസാരിച്ചു.അരികുളം കുടുംബശ്രീ സിഡിഎസിന്റെ ശിങ്കാരി മേളത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്.
Next Story

RELATED STORIES

Share it