Flash News

പേരാമ്പ്ര ഇരട്ട കൊലപാതകം: പ്രതിക്ക് 22 വര്‍ഷം തടവ്

പേരാമ്പ്ര ഇരട്ട കൊലപാതകം: പ്രതിക്ക് 22 വര്‍ഷം തടവ്
X
വടകര:പേരാമ്പ്രയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍  പ്രതിക്ക് 22 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ ഇരട്ട ജീവപരന്ത്യവും 55,000 രൂപ പിഴയയും.വടകര അഡീഷണല്‍  ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരാമ്പ്ര ടെലഫോണണ്‍  എക്‌സ്‌ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62),ഭാര്യ ശാന്ത(59)എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. പ്രതിയായ പരാമ്പ്ര  ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മല്‍  ചന്ദ്രന്‍ (58) കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.



2015 ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടമായി ആവശ്യപ്പെട്ട  പണം നല്‍കാത്തതിനെ  തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കേസ്. കൊല നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജിത് സന്തോഷിനു(17)വെട്ടേറ്റിരുന്നു.
വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിയിലാണ് ബാലന്‍ വെട്ടേറ്റ് മരിച്ചത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്.
കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തില്‍ നിന്നും വളകളും,സ്വര്‍ണ്ണ മാലയും അഴിച്ചെടുത്ത ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീടിന്റെ പിറക് വശത്ത് കൂട്ടിയിട്ട മരക്കഷ്ണങ്ങള്‍ക്കിടയില്‍ നിന്നും 41 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളും,സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും,കവര്‍ച്ച നടത്തിയ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍  സാഹചര്യ തെളിവിന്റെയും,ശാസ്ത്രീയ തെളിവിന്റേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡി.എന്‍.എ.പരിശോധന,മുടി പരിശോധന,രക്ത പരിശോധനയും നടന്നു. ഐ.പി.സി.449 ,302 ,392 ,397 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.
Next Story

RELATED STORIES

Share it