Flash News

പേരാമ്പ്രയില്‍ സിപിഎം- ബിജെപി സംഘര്‍ഷം

പേരാമ്പ്രയില്‍ സിപിഎം- ബിജെപി സംഘര്‍ഷം
X

പേരാമ്പ്ര: ചാലിക്കരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം. ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്ക് പറ്റി. വിജയദശമി ,മഹാനവമി ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തില്‍ തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിച്ച സംഭവമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നൊച്ചാട് പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ഓവര്‍സിയര്‍ മജീദ് പഞ്ചായത്ത് ഓഫിസില്‍ സിപിഎം പ്രവര്‍ത്തനം നടത്തുന്നതായും തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ ഇടപെടല്‍ നടത്തി പേരുദോഷമുണ്ടാക്കുന്നതായും കാണിച്ച് ബിജെപി ചലിക്കരയില്‍ വ്യാപകമായി വാള്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകരും ബിജെപിക്കാരും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ചാലിക്കര ടൗണില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. വാഹനങ്ങളും മറ്റു യാത്രക്കാരും ഏറെ നേരം സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കുരുക്കില്‍ പ്രയാസപ്പെട്ടു. പേരാമ്പ്ര ജൂനിയര്‍എസ്‌ഐ ലതീഷിന്റെ നേതൃത്വത്തില്‍ ശക്തമായ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. പരിക്കേറ്റവര്‍ പ്രാഥമിക ചികില്‍സ തേടി.
Next Story

RELATED STORIES

Share it