പേരാമ്പ്രയില്‍ റോട്ടറി എക്‌സ്‌പോയ്ക്ക് തുടക്കം
BY kasim kzm7 Jan 2018 4:33 AM GMT
kasim kzm7 Jan 2018 4:33 AM GMT
പേരാമ്പ്ര : പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റോട്ടറി എക്‌സ്‌പോ 2018ന് പേരാമ്പ്ര എല്‍ഐസിക്കു സമീപം തുടക്കമായി. പുരുഷന്‍ കടലുണ്ടി എംഎല്‍എ തിരികൊളുത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം റീന അധ്യക്ഷയായി . ചലച്ചിത്ര താരം അശോകന്‍ പ്രഭാഷണം നടത്തി . കെ പി കെ ശങ്കരന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായി. പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി കെ സുനീഷ്, ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗംഗാധരന്‍ നമ്പ്യാര്‍, ഗ്രാമപഞ്ചായത്തംഗം രതി രാജീവന്‍, ഇ ടി സത്യന്‍, ബാബു കൈലാസ്, വി കെ ഭാസ്—ക്കരന്‍, വി പി ശശിധരന്‍, ഡോ.സേതു ശിവശങ്കരന്‍, സുരേഷ് സുരഭി സംസാരിച്ചു. ഉദ്ഘാടന ശേഷം സൗപര്‍ണ്ണിക കണ്ണൂര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങ്, നാടന്‍ കലകളുടെ ദൃശ്യാവിഷ്—കരണം എന്നിവയും നടന്നു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പവലിയനുകള്‍, വിപണന സ്റ്റാളുകള്‍, കുടുംബശ്രീ മിഷന്റെ വിപുലമായ ഭക്ഷണശാല, പ്രമുഖ വാഹന നിര്‍മ്മതാക്കളുടെ പ്രദര്‍ശനം, ഫലവൃക്ഷ പുഷ്പ പ്രദര്‍ശനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ദിവസവും അരങ്ങേറും. പേരാമ്പ്രയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം.
Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT