kozhikode local

പേരാമ്പ്രയില്‍ കച്ചവടക്കാര്‍ക്ക് ശനിദശ

പേരാമ്പ്ര: പനി ഭീതിയെ തുടര്‍ന്ന് പേരാമ്പ്ര പട്ടണത്തില്‍ എത്തുന്നവര്‍ കുറഞ്ഞതോടെ കച്ചവടക്കാര്‍ പ്രയാസത്തിലായി. കാലത്ത് മുതല്‍ തിരക്ക് അനുഭവപ്പെടുന്ന ടൗണില്‍ രണ്ട് ദിവസമായി ആളുകള്‍ വരുന്നത് ഗണ്യമായി കുറഞ്ഞു. വാഹനങ്ങളില്‍ യാത്രക്കാര്‍ പതിന്‍മടങ്ങ് കുറഞ്ഞു.
പഴം, പച്ചക്കറി കച്ചവടക്കാരാണ് പ്രധാനമായും പ്രയാസത്തിലായത്. റമദാന്‍ മാസമായതിനെ തുടര്‍ന്ന് കച്ചവടത്തിനായി സാധനങ്ങള്‍ നന്നായി ഇറക്കി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ പനി ഭീഷണിയായത്. മല്‍സ്യ-മാംസ മാര്‍ക്കറ്റും കച്ചവട മില്ലാത്ത അവസ്ഥയിലാണ്. അത്യാവശ്യത്തിന് പട്ടണത്തില്‍ വരുന്നവരില്‍ അധികപേരും മാസ്‌ക് ധരിച്ചും മുഖം പൊത്തിയും ധൃതിയില്‍ പോവുന്ന കാഴ്ചയാണുള്ളത്. റമദാന്‍ പ്രമാണിച്ച് പൂട്ടിയ ഹോട്ടലുകള്‍ക്ക് പുറമേ തുറന്ന ഹോട്ടലുകള്‍ കൂടി പൂട്ടേണ്ട അവസ്ഥയാണുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. പനി ബാധിച്ച പ്രദേശങ്ങളായ പന്തിരിക്കരയും ചങ്ങരോത്തും ചെറുവണ്ണൂരും തീരെ കച്ചവടങ്ങള്‍ നടക്കാത്ത സാഹചര്യമാണുള്ളത്. സോഷ്യല്‍ മീഡിയകളും മറ്റും പനിയെ കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്ന വസ്തുതകള്‍ ഒരളവ് വരെ കച്ചവടത്തെയും ജനങ്ങളെ പുറത്തിറങ്ങുന്നതിനും തടസ്സമായി വരുന്നുണ്ട്.
Next Story

RELATED STORIES

Share it