kozhikode local

പേരാമ്പ്രയില്‍ എസ്എഫ്‌ഐ-ശിവജിസേന പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി



പേരാമ്പ്ര: കൊടിമരം സ്ഥാപിക്കുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ സംഘര്‍ഷം. എസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും - ശിവജി സേനക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. എസ്എഫ്‌ഐയുടെ കൊടിമരം സ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. പേരാമ്പ്ര അമ്പലനടയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ ഇരു വിഭാഗത്തിലുമായി ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അതുല്‍ദാസ് (23), അര്‍ജുന്‍ മോഹന്‍ (20), നെല്‍ജോ അഗസ്റ്റിന്‍ (18) ,മിഥുന്‍ സജി(20), സിദ്ധാര്‍ഥ്(22) എന്നിവരെ പരിക്കേറ്റ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് വിവരം. പല തവണയായി ഇരുവിഭാഗവും തമ്മില്‍ അടി പിടിയുണ്ടായി. ഇതിനിടയില്‍ പല ഭാഗങ്ങളില്‍ നിന്നായി കല്ലേറുമുണ്ടായി. ഇതിലും ചിലര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ടെങ്കിലും ആരും ചികില്‍സ തേടിയെത്തിയിട്ടില്ല. പോലിസും എല്‍ഡിഎഫ് നേതാക്കളും ഇടപെട്ടാണ് ഏറെ നേരത്തിന് ശേഷം രംഗം ശാന്തമാക്കിയത്. സംഭവത്തി ല്‍ പോലിസ് 120 ഓളം പേര്‍ക്കെതിരെ കേസെടുത്തു. അമ്പലനടയുടെ തുടക്കത്തില്‍ എസ്എഫ്‌ഐ കൊടിമരം സ്ഥാപിക്കാന്‍ എത്തിയപ്പോഴാണ് പ്രശ്‌നത്തിന്റെ തുടക്കമെന്ന് പോലിസ് പറഞ്ഞു. ശിവജി സേന സ്ഥാപിച്ച ബോര്‍ഡിനരികെഎസ്എഫ്‌ഐ കൊടിമരം സ്ഥാപിക്കാന്‍ നടത്തിയ നീക്കം എതിര്‍ക്കപ്പെട്ടതോടെ യാണ്  ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവ സ്ഥലത്ത് പേരാമ്പ്ര സിഐയുടെ നേതൃത്വത്തില്‍ പോലിസ് ക്യാപ് ചെയ്യുന്നു.
Next Story

RELATED STORIES

Share it