kozhikode local

പേരാമ്പ്രയിലെ സംഘര്‍ഷം: മേഖലയില്‍ വ്യാപക റെയ്ഡ്‌

പേരാമ്പ്ര: സിപിഎം-ശിവജി സേവാസമിതി സംഘര്‍ഷം നിലനില്‍ക്കുന്ന പേരാമ്പ്ര മേഖലയില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. കേസില്‍ ഉള്‍പ്പെട്ട പ്രതികളെയും, അക്രമത്തിനുപയോഗിക്കുന്ന സ്‌ഫോടകവസ്തുതുക്കളുടെ സൂക്ഷിപ്പു കേന്ദ്രങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്തുന്നതിനുമാണ് ഇന്നലെ രാത്രിയില്‍ പോലിസ് പരിശോധനത്തിയത്.
പേരാമ്പ്ര സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സമീപ സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ബോംബേറ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പേരാമ്പ്ര സ്റ്റേഷനില്‍  റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി നിരവധി പേരെപോലീസ് ചോദ്യം ചെയ്തു. രണ്ടു ഘട്ടങ്ങളിലായി നടന്ന ബോംബേറ് സംഭവത്തില്‍ ആറ് കേസുകളും, ശിവജി സേവാസമിതി, സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ ഓരോ കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്.
ഈ കേസില്‍ ഒരാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ശിവജി സേവാസമിതി പ്രവര്‍ത്തനായ മഞ്ജുനാഥിന്റെ മോട്ടോര്‍ ബൈക്ക് ബോംബുവെച്ച് തകര്‍ക്കപ്പെട്ട സംഭവത്തില്‍ പെരുവണ്ണാമൂഴി സ്റ്റേഷനിലും ഒരു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it