Flash News

പേരാമ്പ്രയിലെ പനിമരണങ്ങള്‍ : റിപോര്‍ട്ട് നാളെ ലഭിക്കും

പേരാമ്പ്രയിലെ പനിമരണങ്ങള്‍ : റിപോര്‍ട്ട് നാളെ ലഭിക്കും
X


പേരാമ്പ്ര: പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ അപൂര്‍വ പനി ബാധിച്ച് മരിച്ച സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കും. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ട്  വരുന്നതോടെ മാത്രമേ രോഗം എന്താണ് എന്ന് കൃത്യമായി പറയാന്‍ സാധിക്കൂ. മരിച്ചവരുടെ അടക്കം ശരീരസ്രവങ്ങള്‍ ശേഖരിച്ച് മെഡിക്കല്‍ സംഘം പരിശോധനയ്ക്കയച്ചിരുന്നു. ഇതിന്റെ റിപോര്‍ട്ട് ഇന്നു വൈകീട്ടോടെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയില്‍ സഹോദരങ്ങളായ സ്വാലിഹ് (26), സഹോദരന്‍ സാബിത്ത് (23) എന്നിവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരിച്ചതിന് പിന്നാലെ കുടുംബത്തിലെ പനി ബാധിച്ചു ചികില്‍സയിലായിരുന്ന വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (50) കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.  കടുത്ത പ്രതിഷേധത്തിനൊടുവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞദിവസം സ്ഥലത്തെത്തി പനിയെ കുറിച്ച് ബോധവല്‍ക്കരണവും പരിശോധനകളും നടത്തി. വൈറല്‍ പനിയാണെന്നും പകരാന്‍ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
Next Story

RELATED STORIES

Share it