kozhikode local

പേരാമ്പ്രയിലെ കലക്ഷന്‍ ഏജന്റുമാര്‍ ഭീതിയില്‍

പേരാമ്പ്ര: പേരാമ്പ്രയിലും പരിസരങ്ങളിലും നിപ വൈറസ്ബാധ മൂലം മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ നിത്യേന ജനങ്ങളെ സമീപിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റ്മാര്‍ ഭീതിയില്‍. ബാങ്കുകള്‍, ചിട്ടിസ്ഥാപനങ്ങള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, നിത്യഅടവിന് സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജിവനക്കാരാണ് വൈറസ് ഭീതിയില്‍ കഴിയുന്നത്.
നിത്യവും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചെന്ന് കലക്ഷന്‍ എടുക്കണം. പേരാമ്പ്രയില്‍ നിന്ന് വരുന്നതാണെന്നതിനാല്‍ ആളുകള്‍ തങ്ങളെ ഭീതിയോടെയാണ് കാണുന്നതെന്നും ഏജന്റ്മാര്‍ പറയുന്നു. ഇത്തരം ഏജന്റ്മാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. രോഗഭീതിയുള്ളതിനാല്‍ ജോലിക്ക് പോവുന്നതിന് വീട്ടകാര്‍ക്ക് താല്‍പര്യമില്ലെങ്കിലും സ്ഥാപനമേധാവികള്‍ അവധി നല്‍കുന്നുമില്ല.
ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പരീക്ഷകളും മറ്റും മാറ്റിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പലവിധ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട ഇവര്‍ക്കും അവധികൊടുത്ത് ഭീതിയകറ്റമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it