പേയിളകിയ തെരുവ് നായയുടെ ആക്രമണം: ഒമ്പത് പേര്‍ക്കു പരിക്ക്; മുപ്പത് വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു
BY Sumeera SMR10 Dec 2015 5:19 AM GMT
Sumeera SMR10 Dec 2015 5:19 AM GMT
പട്ടണക്കാട്: പേയിളകിയ തെരുവ് നായയുടെ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. പശു, ആട് തുടങ്ങിയ മുപ്പതോളം വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെ വളമംഗലത്ത് ഭീതി പരത്തിയ തെരുവ് നായയെ മൂന്ന് മണിക്കൂറുകള്‍ക്കുശേഷം നാട്ടുകാര്‍ തല്ലിക്കൊന്നു. വളമംഗലം സ്വദേശികളായ കൂത്തടിത്തറ ഷാജി(48), രാജേശ്വരന്(50), മടപ്പാട്ട് നടേശന്(65) നടേശന് (69),ലക്ഷ്മിനിലയത്തില്‍ അരുണ്‍(21) , പുത്തന്‍തറ ഷബീര്‍(28), റോയി(45), മുരളി(47), പീടികനികര്ത്ത് പുഷ്പ(38)എിവര്‍ക്കാണ് വളമംഗലം ആയൂര്‍വേദാശുപത്രിക്ക് സമീപത്തുവച്ച് കടിയേറ്റത്.
ഇവര്‍ തുറവൂര്‍, ചേര്‍ത്തല ആശുപത്രികളില്ചികില്സ തേടി.
പേ ഇളകിയ പട്ടി വഴിയാത്രക്കാരായ ഇവര്‍ക്കുനേരെ ചാടിവീഴുകയായിരുന്നു. വളമംഗലം സ്വദേശികളായ നികര്‍ത്തില്‍ മാത്യു, രഞ്ജിത്ത് എന്നിവരുടെ വീടുകളിലെ ആറു പശുക്കള്‍ക്കും കടിയേറ്റു. പ്രദേശത്തെ വീടുകളിലെ ഒട്ടേറെ നായ്ക്കളെയും പേയിളകിയ നായ കടിച്ചു പരിക്കേല്‍പ്പിച്ചു. മാസങ്ങളായി ഇവിടെ തെരുവ് നായ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രികരെയും നായകള്‍ ചാടി കടിച്ചു പരുക്കേല്‍പ്പിക്കുന്നുണ്ട്. പട്ടണക്കാട്, കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍ എിവിടങ്ങളില്‍ നിന്നായി ഇന്നലെ തുറവൂര്‍ ഗവ.ആശുപത്രിയില്‍ തെരുവ് നായയുടെ കടിയേറ്റ് 15 പേരാണ് ചികില്‍സയ്ക്കെത്തിയത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT