Flash News

പേപ്പര്‍ ബാലറ്റിന്റെ കാര്യം ചര്‍ച്ചചെയ്യാമെന്ന് ബിജെപി

പേപ്പര്‍ ബാലറ്റിന്റെ കാര്യം ചര്‍ച്ചചെയ്യാമെന്ന് ബിജെപി
X
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബിജെപി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന് പകരം  പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോടായിരുന്നു റാം മാധവിന്റെ പ്രതികരണം.



വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയതിന് ശേഷമാണ് പേപ്പര്‍ ബാലറ്റില്‍നിന്ന് വോട്ടിങ് യന്ത്രങ്ങളിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നകാര്യം കോണ്‍ഗ്രസ് മറക്കരുതെന്ന് റാം മാധവ് പറഞ്ഞു. എന്നാല്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ നിലപാട് എടുക്കുന്നതെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരണമെന്ന് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് റാം മാധവിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it