Flash News

പേപ്പര്‍ നിര്‍മാണം : തൊഴിലാളികളുടെ കൂലി നിശ്ചയിച്ച് ഉത്തരവായി



തിരുവനന്തപുരം: സംസ്ഥാനത്തെ പേപ്പര്‍ നിര്‍മാണ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. തസ്തിക, കുറഞ്ഞ അടിസ്ഥാന വേതന നിരക്ക് എന്നീ ക്രമത്തില്‍:    (ഗ്രൂപ്പ് എ.) അസിസ്റ്റന്ററ് മാനേജര്‍ 16000 രൂപ, സീനിയര്‍ സൂപ്പര്‍വൈസര്‍/സൂപ്പര്‍വൈസര്‍ ഹയര്‍ ഗ്രേഡ് 15000 രൂപ, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് 13,500രൂപ, ജൂനിയര്‍ സൂപ്പര്‍വൈസര്‍ 12,500, ക്ലാര്‍ക്ക് 12000, ജൂനിയര്‍ എക്‌സിക്യൂട്ടീവ് 12000, ഡ്രൈവര്‍ 11500, അക്കൗണ്ട്‌സ് അസിസ്റ്റന്റ് 11000, സെയില്‍സ് അസിസ്റ്റന്റ് 11000, സെക്യൂരിറ്റി സ്റ്റാഫ് 10250, ഓഫിസ് അസിസ്റ്റന്റ്10,000, സ്വീപ്പര്‍ ക്ലീനര്‍ 9500.    (ഗ്രൂപ്പ് ബി.) ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍16000 രൂപ, പ്രൊഡക്ഷന്‍ സൂപ്രണ്ട് 16000 രൂപ, ഫോര്‍മാന്‍ 15000 രൂപ, ക്വാളിറ്റി കണ്‍ട്രോളര്‍14,500, ബോയ്‌ലര്‍ ഓപറേറ്റര്‍14000, മെഷിന്‍ ഓപറേറ്റര്‍14000, സ്റ്റീം ഓപറേറ്റര്‍14000, വെയ്ബ്രിഡ്ജ് ഓപറേറ്റര്‍13000, കട്ടര്‍& റീവൈന്റര്‍ ഓപറേറ്റര്‍13000, അസിസ്റ്റന്റ് ഫോര്‍മാന്‍11500, അസിസ്റ്റന്റ് ഓപറേറ്റര്‍/ജൂനിയര്‍ ഓപറേറ്റര്‍11,500, ഇലക്ട്രീഷ്യന്‍11500, ഇലക്ട്രിക്കല്‍ അസിസ്റ്റന്റ്10500, പേപ്പര്‍ഫിനിഷര്‍10500, വയര്‍ബോയ്/ പ്രസ്‌ബോയ്10,500, അസിസ്റ്റന്റ്/ഹെല്‍പ്പര്‍10,000, ജനറല്‍ വര്‍ക്കര്‍10,000. അടിസ്ഥാന വേതനത്തിനുപുറമേ, തൊഴിലാളികള്‍ക്ക് ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
Next Story

RELATED STORIES

Share it