thrissur local

പേപര്‍ രഹിത സംവിധാനം: കിലയില്‍ കോകില സോഫറ്റ്‌വെയര്‍ പ്രവര്‍ത്തനമാരംഭിച്ചു

മുളംകുന്നത്തുകാവ്: ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കില പേപര്‍ രഹിത സംവിധാനത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്റഫര്‍മേഷന്‍ ടെക്‌നോളജിയുടെ കീഴിലുള്ള നാഷനല്‍ ഇന്‍ഫര്‍മേറ്റിക് സെന്ററാണ് ഇതിനുള്ള സംവിധാനമൊരുക്കുന്നത്. സ്റ്റേറ്റ് ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ ടി മോഹന്‍ദാസിന്റെ നിയന്ത്രണത്തില്‍ ജില്ലാ ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ കെ സുരേഷാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കിലയ്ക്കുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത കോകില (കംപ്ലീറ്റ് ഓണ്‍ലൈന്‍ കില) സോഫ്റ്റ് വെയറാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഈ മാസം രണ്ടുമുതല്‍ക്കാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. കിലയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സുതാര്യത വരുത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നു കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ പറഞ്ഞു. ഫയല്‍ നീക്കം(വര്‍ക്ക് ഫ്‌ളോ ഫയല്‍ സിസ്റ്റം ), ശമ്പളം എന്നിവ ഇതിനകം നടപ്പാക്കി കഴിഞ്ഞു. ശേഷിച്ചവ ഘട്ടം ഘട്ടമായി പ്രാവര്‍ത്തികമാക്കുമെന്നു ഡയറക്ടര്‍ അറിയിച്ചു. കോകിലയുടെ പ്രവര്‍ത്തനം സമ്പൂര്‍ണമാകുന്നതുവരെ എന്‍ഐസി ഉദ്യോഗസ്ഥന്മാരുടെ സേവനം കിലയിലുണ്ടാവും.
മാനുവല്‍ ഫയലുകള്‍ക്കു പകരമുള്ളതാണ് ഇലക്‌ട്രോണിക്ക് ഫയല്‍ ഫ്‌ളോ സിസ്റ്റം, ആസ്തി എന്തൊക്കെയാണെന്നും എവിടെയാണെന്നുമറിയുന്നതിനുള്ള ആസ്തി മാനേജ്‌മെന്റ് സിസ്റ്റം, ഇന്‍വെന്റി മാനേജ്‌മെന്റ സിസ്റ്റം, ഇലക്‌ട്രോണിക്ക് ഹാജര്‍ സിസ്റ്റം, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഗസ്റ്റ്ഹൗസ് മാനേജ്‌മെന്റ് സിസ്റ്റം, ട്രെയിനിങ് ആന്റ് പ്ലാനിങ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവയാണ് ഇനി നടപ്പാക്കാനുള്ളത്.
ഓഡിറ്റിങിനു കോകിലയില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. കിലയിലെ നോഡല്‍ ഓഫിസര്‍ ഡോ. ജെ ബി രാജനും ഇപ്ലിമെന്റിങ് ഓഫിസര്‍ ആര്‍ ഗിരിജാദേവിയും ടെക്‌നിക്കല്‍ ഓഫിസര്‍ ഒ എസ് മിറാഷുമാണ്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ പ്രതിനിധികളടങ്ങുന്ന ഇ-ഗവേണിങ് കമ്മിറ്റിയാണ് ഇതിനു മേല്‍നോട്ടം വഹിക്കുക.
Next Story

RELATED STORIES

Share it