പേട്ടയില്‍നിന്ന് ഓട്ടോറിക്ഷ കടത്താന്‍ ശ്രമം; പ്രതിയെ നിമിഷങ്ങള്‍ക്കകം പിടികൂടി
BY Sumeera SMR31 Oct 2015 5:08 AM GMT
Sumeera SMR31 Oct 2015 5:08 AM GMT
തൃശൂര്‍: പേട്ടയില്‍നിന്നും ഓട്ടോറിക്ഷ കടത്തികൊണ്ടുപോയ പ്രതിയെ തൃശൂര്‍ വെസ്റ്റ് പോലിസ് നിമിഷങ്ങള്‍ക്കകം പിടികൂടി.എറവ് കരുവാന്‍വളവ് പള്ളിക്കുന്നന് വീട്ടില്‍ നൈജില്‍(23) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് ഒളരി എല്‍ത്തുരുത്ത് ജങ്ഷനിലുള്ള പേട്ടയില്‍ പാര്‍ക്കുചെയ്ത ഓട്ടോയാണ് കടത്തിയത്. ഉടമസ്ഥനായ പുതൂര്‍ക്കര സ്വദേശി കിഷോര്‍ തൊട്ടടുത്ത പച്ചക്കറി കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്നപ്പോള്‍ ഓട്ടോ കാണാതായതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ വിവരമറിയിച്ചു.
എസ്ഐ വി പി ഔസേപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷ പുഴയ്ക്കല്‍ ഭാഗത്തേയ്ക്കു ഓടിച്ചുപോയതായി സൂചന ലഭിച്ചു. അയ്യന്തോള്‍ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനു സമീപം ഓട്ടോറിക്ഷ കണ്ടെത്തി.
പോലിസും നാട്ടുകാരും പിന്തുടരുന്നതറിഞ്ഞ് ക്ഷേത്രത്തിന്റെ ഇടവഴിയിലേക്ക് ഓടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ ചാലിലേക്കു ഇടിച്ചുനിന്നു.
നിരവധി അടിപിടി കേസുകളില്‍ പ്രതിയായ നൈജില്‍ ഒരുമാസം മുമ്പാണ് ജയിലില്‍നിന്നും ഇറങ്ങിയത്.
സിപിഒമാരായ എം എ സുജിത്, സന്തോഷ് കെ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT