Flash News

പെഹ്‌ലുഖാന്‍ വധം: മരണമൊഴി പോലീസ് അട്ടിമറിച്ചുവെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

പെഹ്‌ലുഖാന്‍ വധം: മരണമൊഴി പോലീസ് അട്ടിമറിച്ചുവെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
X


ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് ഹരിയാന സ്വദേശി പെഹ് ലു ഖാനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെഹ് ലു ഖാന്റെ മരണമൊഴി പോലീസ് അട്ടമറിച്ചതായും പ്രതികളെ കുറ്റവിമുക്തരാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താന്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് പെഹ്‌ലുഖാന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി പോലീസ് അട്ടിമറിച്ചു. കേസില്‍ എഫ്‌ഐആര്‍ എടുക്കാന്‍ പോലീസ് കാലതാമസം വരുത്തുക മാത്രമല്ല, ആവശ്യമായ വകുപ്പുകള്‍ ചേര്‍ക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ അറിയപ്പെടുന്ന പ്രവര്‍ത്തകരായിരുന്നു പ്രതികളെന്നും ഇവരെ കണ്ടെത്താന്‍ പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെഹ്‌ലുഖാന്റെ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാന്‍ കേന്ദ്രമന്ത്രിയും ഗോരക്ഷകരുമായി ബന്ധമുള്ള മഹേഷ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.
അലയന്‍സ് ഫോര്‍ ജസ്റ്റിസ് അക്കൗണ്ടബിലിറ്റി (ന്യൂയോര്‍ക്ക്), സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്, ദലിത് അമേരിക്കന്‍ കോലീഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ജാമിഅ ടീച്ചേഴസ് സോളിഡാരിറ്റി അസോസിയേഷന്‍, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, ലണ്ടന്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഇനിഷ്യേറ്റീവ് തുടങ്ങിയ സംഘടനകളാണ് അന്വേഷണം നടത്തിയത്.
Next Story

RELATED STORIES

Share it