പെഷാവര്‍ വെടിവയ്പ്: ഒമ്പതുപേര്‍ അറസ്റ്റില്‍

പെഷാവര്‍: പാകിസ്താനില്‍ പെഷാവറിലെ കാര്‍ഷിക കോളജില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഒമ്പതുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെടുകയും 37ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രേഖപ്പെടുത്തിയതായാണ് വിവരം. പെഷാവറിന്റെ അതിര്‍ത്തിപ്രദേശത്തു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയവരില്‍ നിന്നു വ്യത്യസ്ത തരത്തിലുള്ള ആയുധങ്ങളും കണ്ടെത്തിയതായി റിപോര്‍ട്ടുണ്ട്. അതേസമയം, അക്രമികള്‍ ആദ്യം ലക്ഷ്യംവച്ചിരുന്നത് പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയായിരുന്നെന്നും പിന്നീടാണ് കോളജില്‍ വെടിവയ്പ് നടത്തിയതെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തിരുന്നു. മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ കെട്ടിടത്തിനു നേരെ യന്ത്രതോക്കുകള്‍ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നു.നൂറിലധികം വിദ്യാര്‍ഥികള്‍ ആക്രമണം നടക്കുമ്പോള്‍ കോളജിലുണ്ടായിരുന്നു. അക്രമികള്‍ പിന്നീട് പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it