World

പെറുവില്‍ കൂട്ടക്കൊലയ്ക്കിരയായ 140 കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ലിമ: പെറുവില്‍ അഞ്ചര നൂറ്റാണ്ടുമുമ്പ് കൂട്ടക്കൊലയ്ക്കിരയാക്കിയ 140 കുട്ടികളുടെ അസ്ഥകൂടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ലോകത്തെ ഏറ്റവും പഴക്കമേറിയ കുട്ടികളുടെ കൂട്ടക്കുരുതിയായിരിക്കുമിതെന്നാണ് കരുതുന്നത്.
പെറുവിലെ മൂന്നാമത്തെ വന്‍ നഗരമായ ട്രുജില്ലോയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയതെന്നു നാഷനല്‍ ജ്യോഗ്രഫി റിപോര്‍ട്ട് ചെയ്തു. 200 ലാമകളുടെ അവശിഷ്ടങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടങ്ങള്‍ക്ക് 550 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. അഞ്ചു മുതല്‍ 14 വരെ വയസ്സുള്ള കുട്ടികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 18 മാസത്തില്‍ താഴെ പ്രായമുള്ള ലാമകളുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്.
മുമ്പ് 42 കുട്ടികളുടെ അസ്തികൂടങ്ങള്‍ കുഴിമാടത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. പെറുവില്‍ കോളനിവല്‍ക്കരണത്തിനു മുമ്പ് ചിമു സംസ്‌കാര കാലഘട്ടത്തിലുള്ളതാണിതെന്നു കരുതുന്നു. ചിമു സംസ്‌കാര കാലത്ത് ആചാരങ്ങളുടെ ഭാഗമായി ഇത്തരത്തില്‍ കുട്ടികളെ കൂട്ടമായി നരബലിക്കിരയാക്കിയിരുന്നതായാണ് വിവരം.
Next Story

RELATED STORIES

Share it