Kottayam Local

പെരുവ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ മുറ്റത്ത് കുഴി രൂപപ്പെട്ടു; കുട്ടികളും അധ്യാപകരും പരിഭ്രാന്തിയിലായി



പെരുവ: സ്‌കൂള്‍ മുറ്റത്ത് കണ്ടെത്തിയ കുഴി കുട്ടികളെയും അധ്യാപകരെയും പരിഭ്രാന്തിയിലാഴ്ത്തി. പെരുവ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുറ്റത്താണ് വലുതാവുന്ന കുഴി കണ്ടത്. ഉച്ചയോടെ സ്‌കൂളില്‍ എത്തിയ വാഹനത്തിന്റെ ടയര്‍ താഴ്ന്ന് ചെറിയ കുഴി രൂപം കൊണ്ടിരുന്നു. അതിനു ശേഷം പെയ്ത മഴ കഴിഞ്ഞാണു ചെറിയ കുഴിയിലെ മണ്ണ് താഴോട്ട് ഇരുന്നു വലുതാവുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ നിന്ന് എത്തിയ അഗ്നിശമനസേന വെള്ളം അടിച്ച് പരിശോധിച്ചപ്പോള്‍ ചെറിയ കുഴിയുടെ സൈഡിലേക്കു വെള്ളം ഇറങ്ങിപ്പോവുന്നത് കണ്ടു. തുടര്‍ന്ന് കമ്പികൊണ്ട് കുത്തി നോക്കിയപ്പോള്‍ അഴത്തില്‍ കുഴിയുള്ളതായാണ് കണ്ടെത്തിയത്. സ്‌കൂള്‍ മുറ്റത്തെ കിണര്‍ സ്ഥിതി ചെയ്യുന്നതിന് 50 മീറ്റര്‍ തെക്കോട്ട് മാറിയാണ് കുഴി കണ്ടത്. പെരുവമന വക സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. മണ്ണടിച്ചു നികത്തിയ കുളമോ കിണറോ ആയിരിക്കാമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യേഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഈ ഭാഗത്ത് കിണറോ കുളമോ ഉള്ളതായി ഓര്‍മയില്ലെന്നു പെരുവമനയില്‍ ഇപ്പോള്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. കുട്ടികളാരും സമീപത്തേക്കു പോവാതിരിക്കാന്‍ കുഴികണ്ടെത്തിയതിനു ചുറ്റും കമ്പി താഴ്ത്തി കയര്‍ കെട്ടിത്തിരിച്ചിരിക്കുകയാണ്. കടുത്തുരുത്തി ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ ബി യേശുദാസന്‍, ലീഡിങ് ഫയര്‍മാന്‍ രാജേഷ് കുമാര്‍, അഭിജിത്, മണികണ്ഠന്‍ എന്നിവരും, വെള്ളൂര്‍ പോലിസും, വിവരമറിഞ്ഞ് പഞ്ചായത്ത് വൈസ്് പ്രസിഡന്റ് കെ ആര്‍ സജീവന്‍, എന്‍ സി ജോയി, കെ ജി രമേശന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it