malappuram local

പെരുവള്ളൂര്‍ വില്ലേജ് ഒാഫിസില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ വില്ലേജില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാതെ ബുദ്ധിമുട്ടാക്കുന്നതായി പരാതി. തണ്ട പേര്, നികുതി സീകരിക്കല്‍, ഭൂമി പരിശോധന എന്നിവക്കെത്തുന്ന സാധാരണക്കാര്‍, കര്‍ഷകര്‍, ചികില്‍സയ്ക്കും, സര്‍ക്കാര്‍ ധനസഹായത്തിനും, വിദ്യാഭ്യസ ആവശ്യത്തിനും സര്‍ട്ടിഫിക്കറ്റിനായി ഓഫിസിലെത്തുന്നര്‍ എന്നിവരയൊണ് ബുദ്ധിമുട്ടിക്കുന്നത്.  കൂടാതെ ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റിന് അക്ഷയ ുഖേന അപേക്ഷ സമര്‍പ്പിച്ചവര്‍ അതിന്റെ പ്രിന്റൗട്ടും സ്‌കാന്‍ ചെയ്തതിന്റെ കോപ്പിയും വീണ്ടും വില്ലേജ് ഓഫിസി ല്‍ സമര്‍പിക്കണം എന്നും നിബന്ധനയുണ്ട്. ഇത്തരം ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.  വില്ലേജ് ഓഫിസറുടെ ജന വിരുദ്ധ നിലപാടിനെതിരേ റവന്യൂ മന്ത്രിക്ക് പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി. ഇസ്മായില്‍ കാവുങ്ങല്‍ അധ്യക്ഷതവഹിച്ചു.  പി കെ മുഹമ്മദ് , എ മുഹമ്മദലി ഹാജി, എ ഹംസ ഹാജി , യു പി മുഹമ്മദ്, കെ കെ മുസ്തഫ, ഇ മുഹമ്മദ് ഹസ്സന്‍, പുങ്ങാടന്‍ സൈതലവി, പി സി സെമീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it