malappuram local

പെരുവള്ളൂരില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശം

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ കാടപ്പടിയില്‍ വ്യാഴാഴ്ച അര്‍ധരാത്രി വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ഉങ്ങുങ്ങലിലെ അല്ലിപ്പറ അബദുസ്സലാം സഹോദരന്‍ അബദുല്‍ ഗഫൂര്‍ ചീരങ്ങല്‍, ഹസ്സന്‍ എന്നിവരുടെ പുരയിടങ്ങളില്‍ പ്ലാവ്, മാവ്, തെങ്ങ്, തേക്ക്, വാഴ തുടങ്ങി അനേകം മരങ്ങള്‍ കടപുഴകി. ചീരങ്ങല്‍ ഹസ്സന്‍ വീടിനു മുകളില്‍ മരം വീണെങ്കിലും വീട്ടുകാര്‍ ബന്ധുവീട്ടില്‍ വിരുന്നു പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നു ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞു വീണു വൈദ്യുതി ബന്ധവും തകരാറിലായി.
Next Story

RELATED STORIES

Share it