പെരുവയലിലെ കുട്ടികള്‍ സൈക്കിളില്‍ വിദ്യാലയങ്ങളിലേക്ക്

കുറ്റിക്കാട്ടൂര്‍: പെരുവയല്‍ ഗ്രാമപ്പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സൈക്കിളില്‍ സ്‌കൂളുകളിലെത്താം. പഞ്ചായത്തിലെ 154 വിദ്യാര്‍ഥികള്‍ക്കാണ് ഗ്രാമപ്പഞ്ചായത്ത് പദ്ധതി പ്രകാരം സൈക്കിളുകള്‍ നല്‍കിയത്. പഞ്ചായത്തില്‍ താമസക്കാരായ വിവിധ വിദ്യാലയങ്ങളില്‍ 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിളുകള്‍ നല്‍കിയത്. പട്ടികജാതി മേഖലയിലെ ഫണ്ടുകളില്‍ കൂടുതലും വിദ്യാഭ്യാസ മേഖലയിലേക്ക് ചെലവഴിക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമപ്പഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിഹിതവും പദ്ധതിക്കുണ്ട്. എല്‍പി വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണ്ണിച്ചറും ബിരുദ വിദ്യാര്‍ഥികള്‍ക്ക് ചരിത്രപഠനയാത്രയും ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡഡന്റ് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ ഷറഫുദ്ദീന്‍, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, അംഗങ്ങളായ ടി എം ചന്ദ്രശേഖരന്‍, സി ടി സുകുമാരന്‍, ആര്‍ വി ജാഫര്‍, എന്‍ കെ മുനീര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സേതുമാധവന്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it