പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതി: നിര്‍മാണം അനിശ്ചിതത്വത്തില്‍
BY kasim kzm7 Jan 2018 4:33 AM GMT
kasim kzm7 Jan 2018 4:33 AM GMT
പേരാമ്പ്ര: കഴിഞ്ഞ നവംബര്‍ 28 നു മന്ത്രി എം എം മണി പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ടെന്‍ഡറില്‍ നിന്നു കരാറുകാരന് പിന്മാറി. ജിഎസ്ടിയാണു വില്ലനായത്. കുറ്റിയാടി ജലസേചന പദ്ധതി റിസര്‍വോയറില്‍ നിന്നു ആറ് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയാണിത്. ടണല്‍, സര്‍ജ്, ഇന്‍ടേക്ക് തുടങ്ങിയ സിവില്‍ വര്‍ക്കുകള്‍ കരാറെടുത്തത് എറണാകുളം സ്വദേശികളായ വന്‍കിട കരാറുകാരായിരുന്നു. 36 മാസംകൊണ്ടു നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റില്‍ ആറ് ശതമാനം കുറഞ്ഞ നിരക്കിലാണു ഇവര്‍ ആദ്യം തന്നെ കരാര്‍ സ്വീകരിച്ചത്. ഇതിനു ശേഷമാണു ജിഎസ്ടി പ്രശനമുയരുന്നത്. വകുപ്പുതലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്മാറാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇതോടെ പ്രവൃത്തിക്കു റീ- ടെന്‍ഡര്‍ നടത്താനുള്ള നീക്കം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മന്ത്രി ഉദ്ഘാടനം നടത്തിയതോടെ പവ്വര്‍ ഹൗസുനിര്മ്മാണവും അനുബ്ബന്ധ പ്രവൃത്തികളും നടത്താനായി സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയായിരുന്നു. പ്രധാന പ്രവൃത്തികളുടെ കരാറുകാരന് പിന്മാറിയതോടെ എല്ലാം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റീടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മാസങ്ങളെടുക്കും.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT