thrissur local

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ സെപ്ടിക് മാലിന്യം കാനയിലേക്ക് ഒഴുക്കിയതായി പരാതി



കുന്നംകുളം: പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ നിന്ന് സെപ്ടിക് മാലിന്യം കാനയിലേക്ക് ഒഴുക്കിയതായി പരാതി. പരിസരവാസികളുടെ പരാതിയെ തുര്‍ന്ന് ആരോഗ്യ വിഭാഗം പരിശോധന നടത്തി പരാതി സ്ഥിരീകരിച്ചു. മാലിന്യമൊഴുക്കുന്ന കാന അടച്ചിടണമെന്നും അതുവരെ സ്‌കൂള്‍ പ്രവര്‍ത്തനം നിറുത്തി വെക്കണമെന്നും കാട്ടി പഞ്ചായത്ത് അധികൃതര്‍ നോട്ടിസ് നല്‍കി. എന്നാല്‍ മഴ വെള്ളം ഒഴുകുന്ന കാനയ്ക്ക് സമീപമുള്ള ടാങ്കിന്റെ പൈപ്പ് പൊട്ടിയതാണെന്നും അത് അടിയന്തിരമായി അടക്കാനുള്ള പ്രവര്‍ത്തി ആരംഭിച്ചതായും സ്‌കൂള്‍ അധികൃര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയിലാണ് കാനയിലൂടെ മനുഷ്യവിസര്‍ജ്ജമുള്‍പ്പെടേയുള്ള മാലിന്യം കാനയിലൂടെ പുറത്തേക്കൊഴുകിയത്. തുടര്‍ന്നായിരുന്നു നാട്ടുകാരുടെ പരാതി. സ്ഥലത്ത് പരിശോധനക്കായി ആരോഗ്യ വിഭാഗം ഉദ്ദ്യോഗസ്ഥരും പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പടെയുള്ളവരുമെത്തി.സെപ്ടിക് ടാങ്കില്‍ നിന്നും കാനയിലൂടെ മാലിന്യം പുറത്തേക്കൊഴുകിയും ടാങ്ക് പൊട്ടിയും പരിസരവും മലീമസമായിരുന്നു. ശരിയാക്കുന്നത് വരെ സ്‌കൂള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്ക് സ്‌കൂളിന് അവധിയുള്ളതിനാല്‍ എത്രയും പെട്ടന്ന് മാലിന്യം പുറത്തേക്ക് പോകുന്ന മുഴുവന്‍ സാഹചര്യവും ഇല്ലാതാക്കണമെന്ന് അധികൃതര്‍ ആവശ്യപെട്ടു. സംഭവം അറിഞ്ഞ് പരിസരവാസികളും പൊതു പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.മാലിന്യം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സ്‌കൂളിന് നോട്ടിസ് നല്‍കിയതായും, ഇത്തരത്തിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീര്‍ പറഞ്ഞു. എന്നാല്‍ മഴവെള്ളം ഒഴുകുന്ന കാനയുടെ പരിസരത്തുള്ള ടാങ്ക് പൊട്ടിയത് ഉടന്‍ തന്നെ പുനര്‍നിര്‍മാണം ആരംഭിച്ചതായി സക്കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. കാനയിലേക്ക് സ്‌കൂളില്‍ നിന്ന് മലീന ജലം ഒഴുക്കുന്നുവെന്ന് നിരന്തരം പരാതിയുണ്ടായിരുന്നു.സ്‌കൂളിന് മുന്നിലുള്ള റസ്റ്റോറന്റിനും ഇത്തരത്തില്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഹോട്ടലിലെ മലിനജലം കാനയിലേക്കൊഴുക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Next Story

RELATED STORIES

Share it