ernakulam local

പെരുമ്പാവൂര്‍, വൈപ്പിന്‍ ഉപജില്ലാ പ്രവേശനോല്‍സവം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഉപജില്ല ബിആര്‍സി തല പ്രവേശനോത്സവം പെരുമ്പാവൂര്‍ നിയുക്ത എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഗവ. എല്‍ പി സ്‌കൂള്‍ കൂവപ്പടിയില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സാംസ്‌കാരിക ഘോഷയാത്ര കൂവപ്പടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുധ രാജു ഫഌഗ് ഓഫ് ചെയ്തു. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ യൂനിഫോം വിതരണവും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പഠനോപകരണ വിതരണവും വൈസ് പ്രസിഡന്റ് സിന്ധു അരവിന്ദ് ഗാന്ധി സൂക്തവും വിതരണവും ചെയ്തു. കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് പുതിയതായി നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെംബര്‍ മനോജ് മൂത്തേടന്‍, മെംബര്‍മാരായ മിനി പൗലോസ്, മേഴ്‌സി പൗലോസ്, അഭിലാഷ് മാധവന്‍, ശിവന്‍, ഫെജില്‍ പോള്‍, ജെസ്സി ഷിജു, എഇിഒ പി യു പ്രസന്ന കുമാരി, ബിപിഒ ലിന്‍സി ചെറിയാന്‍, എച്ച് എം ജെസ്സി, ക്ലസ്റ്റര്‍ കോ-ഓഡിനേറ്റര്‍ സിന്ധു എല്‍ പി, എസ്എംസി ചെയര്‍മാന്‍ ഇ കെ ഷണ്‍മുഖന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
102-ാം വയസ്സിലേക്ക് പ്രവേശിച്ച വളയന്‍ചിറങ്ങര ഗവ. എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ 102 ഉം പ്രീ-പ്രൈമറിയില്‍ 95 ഉം മറ്റു ക്ലാസ്സുകളിലായി 30 ഉം കുട്ടികള്‍ പുതിയതായി ഈവര്‍ഷം പ്രവേശനം നേടി. ആകെ 622 കുട്ടികളാണ് ഇപ്പോള്‍ സ്‌കൂളില്‍ ഉള്ളത്. പിറ്റിഎ വൈസ്പ്രസിഡന്റ് ഡോ. ബിനോയ് പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി രാജി സ്വഗതം ആശംസിച്ചു. വെങ്ങോല ഗ്രാമ പഞ്ചായത്ത് മെംബര്‍ കെ അശോകന്‍ പ്രവേശനോത്സനം ഉദ്ഘാടനം ചെയ്തു. മുന്‍ ഹെഡ്മാസ്റ്റര്‍ എ ഹമീദ് സ്വാഗതഹാരം അണിയിച്ച് കുട്ടികളെ സ്വീകരിച്ചു. മുന്‍ അധ്യാപകര്‍ പിറ്റിഎ, എസ്എംസി, മാതൃസംഗമം അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ നടന്ന മികവുത്സവത്തില്‍ മികച്ച സ്‌കൂളായി അംഗീകാരം നേടിയിരുന്നു.
തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസില്‍ അക്ഷരകുടയും അക്ഷരചാമരവും വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി ജില്ലാ പഞ്ചായത്തംഗം ഡോളി ബേബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വെങ്ങോല ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ മുക്താര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു പ്രവേശനകിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം നഗീന ഹാഷിം, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം എം റഹീം, സൗദ സജീവ്, ജമാഅത്ത് പ്രസിഡന്റ് പി കെ അലിയാര്‍, മാനേജര്‍ സി കെ അബു, ജമാഅത്ത് ചെയര്‍മാന്‍ കെ കെ മജീദ്, ഹെഡ്മാസ്റ്റര്‍ വി പി അബൂബക്കര്‍, പ്രിന്‍സിപ്പല്‍ കെ എച്ച് നിസാമോള്‍, പിറ്റിഎ പ്രസിഡന്റ് വി എം അബു സംസാരിച്ചു.
പെരുമ്പാവൂര്‍ പാറപ്പുറം മെക്ക ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളില്‍ ഗാനം ആലപിച്ചും മധുരം നല്‍കിയും പ്രവേശനോത്സവം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷാ വിനയന്‍, ഋഷികേശ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കാണ്‍സിലര്‍ അഡ്വ.ജയചന്ദ്രന്‍, സീന അബൂബക്കര്‍, സ്‌കൂള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം എ മൂസ, ട്രഷറര്‍ പി എം ആര്‍ മുസ്തഫ, പി ടി എ പ്രസിഡന്റ് പി എ സിദ്ധിക്ക്, പി എം അബ്ദുള്‍, ഹെഡ്മിസ്ട്രസ് കെ എം നിഷാമോള്‍, കെ എം അബ്ദുള്‍ മലിക് സംസാരിച്ചു.
കണ്ടന്തറ ജി യു പി സ്‌കൂളില്‍ പ്രവേശനോത്സനം നടത്തി. വര്‍ണ ബലൂണുകളും ക്യാപുകളുമണിഞ്ഞ് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ 10 മണിക്ക് ആരംഭിച്ച ഘോഷയാത്രയില്‍ കുട്ടികളോടോപ്പം രക്ഷിതാക്കളും അണിനിരന്നു. എസ്എംസി ചെയര്‍മാന്‍ കെ എ മാഹിന്‍കുട്ടി അധ്യക്ഷത വഹിച്ച സമ്മേളനം വാര്‍ഡ് മെംബര്‍ ഷെമിത ശരീഫ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ ശിശുസംരക്ഷണ സമിതി പ്രൊട്ടക്ഷന്‍ ഓഫിസര്‍ നിഷാദ്, കെ എ മൂസ, ഹെഡ്മാസ്റ്റര്‍ ബേബി ജോര്‍ജ് , എസ്ആര്‍ജി കണ്‍വീനര്‍ പി വി മെറീന സംസാരിച്ചു. യൂനിഫോം കിറ്റ്, പഠനോപകരണ കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം വാര്‍ഡ് മെംബര്‍മാരായ സി വി മുഹമ്മദലി, അഡ്വ. ഷംസുദ്ദീന്‍ എന്നിവര്‍ നിര്‍വഹിച്ചു.
വെങ്ങോല മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള വിഎംജെ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്‌കൂളിന്റെ രണ്ടാം വര്‍ഷത്തില്‍ പുതിയ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനു വിപുലമായ സജ്ജീകരണളാണ് മാനേജ്‌മെന്റ് ഒരുക്കിയിരുന്നത്. പ്രവേശനവും പുതുതായി ആരംഭിച്ച ഒന്നാം ക്ലാസിന്റെ ഉദ്ഘാടനവും സ്‌കൂള്‍ ചെയര്‍മാന്‍ എം എം അവറാന്‍ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി എം ഹാരിസ്, ട്രസ്റ്റ് സെക്രട്ടറി ഒ എം കമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വൈപ്പിന്‍: ഉപജില്ലാതല പ്രവേശനോല്‍സവം പുതുവൈപ്പ് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി എസ് ഭാസുരന്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം കെ എസ് രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നളിനി സുഗതന്‍, ഗിരിജ അശോകന്‍ ബിപിഒ സി ജെ ആന്‍സണ്‍, പ്രധാനാധ്യാപിക വൃന്ദ എ സോമന്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി സി വിശ്വനാഥനെ'ഇന്‍സ്പയര്‍'അവാര്‍ഡ് നല്‍കിയും പ്ലസ്ടുവിന് മുഴുവന്‍ എപ്ലസ് നേടിയ അജയ്ദത്തിനേയും അനുമോദിച്ചു.
മാലിപ്പുറം ഐഐയുപി സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാല്‍ ഉദ്ഘാടനം ചെയതു.
ബ്ലോക്ക് പഞ്ചായത്ത്, പള്ളിപ്പുറം ഗ്രാമപ്പഞ്ചയാത്ത്, വൈപ്പിന്‍ ഐസിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അങ്കണവാടി പ്രവേശനോത്സവവും പൂര്‍വവിദ്യാര്‍ഥി സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുളസി സോമന്‍, പി വി ലൂയിസ്, എ എന്‍ ഉണ്ണികൃഷ്ണന്‍, കെ കെ ലെനിന്‍, ബിന്ദു തങ്കച്ചന്‍, രാധിക സതീഷ്, ഇ കെ ജയന്‍, കെ എം പ്രസൂണ്‍, അജയന്‍, ഷീബ വിശ്വനാഥ്, ജയശ്രീ, ആന്റണി ആഷ്‌ന, സുനിത പ്രസാദ് എന്നിവര്‍ സംസാരിച്ചു. സെമിനാറിന് മറിയംബീവി നേതൃത്വം നല്‍കി.
ചെറുവൈപ്പ് വിഡിഎസ്എല്‍പി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. എച്ച്എം കെ എം മനോജ്, മാനേജര്‍ കെ സി ജയന്‍, രജിത സജീവ്, പ്രിയദര്‍ശന്‍, വര്‍ഷ ഹാ—രിഷ് എന്നിവര്‍ സംസാരിച്ചു. മനപ്പിള്ളി സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ് ഉദ്ഘാടനം ചെയ്തു. ജിന്‍ഷ കിഷോര്‍ അധ്യക്ഷയായി. എസ്എസ്എല്‍സിക്ക് മുഴുവന്‍ എപ്ലസ് നേടിയ പ്രിയ പ്രസാദിനേയും രശ്മി സജീവിനേയും അനുമോദിച്ചു. സെന്റ് റോക്കീസ് എല്‍.പി.സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ മാനേജര്‍ ഫാ. ജോസഫ് ഒളാട്ടുപുറം, ബിആര്‍സി കോഡിനേറ്റര്‍ രശ്മി, ഹെഡ്മിസ്ട്രസ് യൂനിസ്, ശോഭിക, ഡെന്ന എന്നിവര്‍ സംസാരിച്ചു.
എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍, കെപിഎംഎച്ച്എസ്, കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌ക്കൂള്‍, എന്നിവിടങ്ങളിലും പ്രവേശനോല്‍സവം നടന്നു.
ചെറായി രാമവര്‍മ്മ എല്‍പി സ്‌കൂളില്‍ പഞ്ചായത്തംഗം ശാന്തിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് അധ്യക്ഷനായി. സുഭാഷ്, സിറിള്‍, പി എ അബ്ദുള്‍ ജലാല്‍, ഇ എ അബ്ദുള്‍ ജബ്ബാര്‍, എം കെ ഷക്കീല, ബിന്ദുഭാസ്‌കര്‍, മായ വിശ്വനാഥ്, ദീപ, എം എസ് ബിന്ദു എന്നിവര്‍ സംസാരിച്ചു.
രാമവര്‍മ്മ ഹൈസ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഡി എല്‍ ശ്രീകുമാര്‍, പ്രധാനാധ്യാപിക കെ ബി ഷീബ, മാത്യൂസ് പുതുശേരി, ആര്‍ ആര്‍ ദീപക് സംസാരിച്ചു.
Next Story

RELATED STORIES

Share it