ernakulam local

പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം വീര്‍പ്പ്മുട്ടുന്നു

പെരുമ്പാവൂര്‍: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടിച്ചേരുന്ന പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം വീര്‍പ്പ്മുട്ടുന്നു.
ദിവസങ്ങള്‍ ചെല്ലുന്തോറും സിവില്‍ സ്‌റ്റേഷനിലെ തിരക്ക് പതിന്‍മടങ്ങ് വര്‍ധിച്ചുവരികയാണ്. പൊതുശൗച്യാലയം, പാര്‍ക്കിങ് സൗകര്യം, നെയിം-ദിശാ ബോര്‍ഡുകള്‍ തുടങ്ങിയ ആവശ്യ സൗകര്യങ്ങളൊന്നും തന്നെ സിവില്‍ സ്‌റ്റേഷനിലില്ല. സെക്യൂരിറ്റി ജീവനക്കാരന്റെ അഭാവവും നാല് നിലകളുള്ള സിവില്‍ സ്‌റ്റേഷനില്‍ ലിഫ്റ്റ് സൗകര്യം ഇല്ലാത്തതും വലിയൊരു പോരായ്മയാണ്. ഇത് ഏറെയും ബുദ്ധിമുട്ടിലാക്കുന്നത് പൊതുജനങ്ങളേയും. അനധികൃത പാര്‍ക്കിങ് നിയന്ത്രണവും കാന്റീന്‍ സൗകര്യവും വേണമെന്ന ആവശ്യം അധികൃതര്‍ നിരാകരിക്കുകയാണ്. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ക്കാവാത്തതില്‍ പൊതുജനങ്ങളില്‍ അമര്‍ശമുളവാക്കുന്നുണ്ട്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള സിവില്‍ സ്റ്റേഷനില്‍ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ നെയിംബോര്‍ഡ് സ്ഥാപിക്കാത്തതാണ് ജനത്തെ പ്രധാനമായും വലയ്ക്കുന്നത്. ലിഫ്റ്റ് ഇല്ലാത്തത് മൂലം മുകളിലെ നിലകളിലുള്ള ഓഫിസുകളിലേക്ക് എത്താന്‍ പ്രയാസപ്പെടുന്ന വൃദ്ധജനങ്ങള്‍ ഏറെയാണ്. സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും വിള്ളലും ചോര്‍ച്ചയും കണ്ടുതുടങ്ങിയിട്ടുണ്ട്.
സിവില്‍ സ്റ്റേഷന്റെ മതിലില്‍ ഫഌക്‌സ് ബോര്‍ഡുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ ഒട്ടിച്ചും വൃത്തികേടാക്കിയിരിക്കുകയാണ്. അധികൃതര്‍ ഇനിയും ഈ പൊതുസ്ഥാപനത്തെ അവഗണിച്ചാല്‍ ജീര്‍ണതയില്‍നിന്നും ജീര്‍ണതയിലേക്ക് കൂപ്പുകുത്തിയേക്കും.
Next Story

RELATED STORIES

Share it