ernakulam local

പെരുമ്പാവൂര്‍ പാത്തിപാലത്ത് പോലിസിന്റെ ഒത്താശയോടെ മദ്യവില്‍പന; വ്യാപക പ്രതിഷേധം



പെരുമ്പാവൂര്‍: സിപിഎം തണലില്‍ മുസ്‌ലിം ജനവാസ പ്രദേശമായ പെരുമ്പാവൂര്‍ പാത്തിപാലത്ത് ബിവറേജ് തുടങ്ങാന്‍ സര്‍ക്കാര്‍ നീക്കം. സമരക്കാരെ മറികടന്ന് പോലിസിന്റെ ഒത്താശയോടെ തന്ത്രപരമായി ആദ്യവില്‍പന നടത്തി. സംഭവത്തില്‍ വ്യാപക പ്രതിഷേധം.പാതയോരങ്ങളില്‍ നിന്നും ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഗരമധ്യത്തില്‍ നിന്നും പെരുമ്പാവൂര്‍ നഗരസഭയുടെ അതിര്‍ത്തിയായ കണ്ടന്തറയ്്ക്ക് സമീപം പാത്തിപ്പാലം ചെന്നിത്തല ബില്‍ഡിങ്ങിലേക്ക് ബിവറേജ് മാറ്റി സ്ഥാപിക്കുന്നതിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം. മൂന്നു മാസമായി നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചു സമരവും കേസും നടന്നു വരികയായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബിവറേജിന് അനുമതി നല്‍കിയതാണ് വീണ്ടും സമരം ശക്തമായത്. ഇടതുപക്ഷ നഗരസഭാ കൗണ്‍സിലര്‍ സി ഒ വൈ റെജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സ്ഥാപനം വരാന്‍ സിപിഎം നേതാവായ എന്‍ സി മോഹനന്റെ നേതൃത്വത്തില്‍ സിപിഎം കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് സമരസമിതി ആരോപിക്കുന്നു. ഇതിന് ഇടതുപക്ഷ യൂനിയനും ഒത്താശ ചെയ്തതായും പറയുന്നു. സ്ഥാപനത്തില്‍ ഇന്നലെ മദ്യം ഇറക്കുമെന്ന അറിവിനെ തുടര്‍ന്ന് രാവിലെ മുതല്‍ ജനങ്ങള്‍ കൂടിയിരുന്നു. ഉച്ചയോടെ പോലിസുമായുള്ള ചര്‍ച്ചയ്ക്കിയെ ബിവറേജിന്റെ എതിര്‍ വശത്തുകൂടി കാറില്‍ എത്തിച്ച മദ്യം ജീവനക്കാര്‍ക്ക് തന്നെ നല്‍കി ബില്ലടിച്ചത് പ്രതിഷേധക്കാരെ പ്രകോപിതരാക്കി. തുടര്‍ന്ന് പി പി റോഡ് സമരസമിതി അരമണിക്കൂര്‍ ഗതാഗതം തടഞ്ഞു. തുടര്‍ന്ന് പെരുമ്പാവൂര്‍ നഗരത്തിലും നഗരസഭയ്ക്കു മുമ്പിലും പ്രതിഷേധ പ്രകടനവുമായി എത്തി. സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ന് സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യ ദിനമായതിനാല്‍ പോലിസും വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ ഹര്‍ത്താല്‍ പിന്‍വലിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it