kannur local

പെരുമ്പാവൂര്‍ കൊലപാതകം: പ്രതിഷേധം ശക്തം

കണ്ണൂര്‍: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ദലിത് യുവതി ജിഷ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ തെരുവിലിറങ്ങി.
കാംപസ്ഫ്രണ്ട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഞങ്ങള്‍ ശബ്ദിക്കും നീതിലഭിക്കും വരെ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി ഉനൈസ് ചാവശ്ശേരി, ഷമല്‍ പൂതപ്പാറ നേതൃത്വം നല്‍കി. വെല്‍ഫെയര്‍പാര്‍ട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സി പി രഹ്‌ന ടീച്ചര്‍ നേതൃത്വം നല്‍കി.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി മാങ്ങാട്ടുപറമ്പ് സര്‍വകലാശാല കാംപസില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്യ്തു.
ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്മയാണ് അസാന്മാര്‍ഗികളുടെയും അക്രമികളുടെയും താവളമായി കേരളം മാറാന്‍ ഇടയാവുന്നതെന്നും സ്വന്തം വീടിനകത്ത് പോലും സുരക്ഷയില്ലാത്ത ഭയാനകമായ സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടത് ക്രമസമാധാന തകര്‍ച്ചയുടെ ആഴം എത്രയാണെന്നാണ് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അജില്‍ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ്, സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍, ഏരിയാ സെക്രട്ടറി ശ്രീരാഗ് ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it