ernakulam local

പെരുമ്പാവൂരില്‍ അനധികൃത സ്റ്റാളുകള്‍ ഒഴിപ്പിച്ചു

പെരുമ്പാവൂര്‍: നഗരത്തിലെ ഫുട്പാത്തുകള്‍ കൈയേറി പുകയിലയുല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ അനധികൃത സ്റ്റാളുകള്‍ പൊലിസിന്റെ സഹായത്തോടെ നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു.
ഇന്നലെ രാവിലെയാണ് പെരുമ്പാവൂര്‍ പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്റിന് പരിസരത്തും പിപി റോഡിലുമുള്ള ഭായ്കടകള്‍ എന്നറിയപ്പെടുന്ന ബീഡ, മുറുക്കാന്‍ പോലുള്ള പാന്‍മസാലകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്ന സ്റ്റാളുകള്‍ ഒഴിപ്പിച്ചത്.
നഗരസഭ വാഹനത്തില്‍ അനധികൃത വ്യാപാരം നടത്തിയ ഇത്തരത്തിലുള്ള നിരവധി സ്റ്റാളുകളാണ് ഒഴിപ്പിച്ചത്. ഇതരസംസ്ഥാനക്കാരാണ് ഇത്തരത്തിലുള്ള സ്റ്റാളുകള്‍ നടത്തിയിരുന്നത്. വൃത്തിഹീനമായ ചുറ്റപാടില്‍ ഓടകള്‍ക്ക് മുകളിലായാണ് ഇത്തരത്തിലുള്ള ചെറിയ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരേ പരാതി രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
Next Story

RELATED STORIES

Share it