Flash News

പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയില്‍ ജൂലൈ 12 വരെ ഗതാഗതം നിരോധിച്ചു

പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയില്‍ ജൂലൈ 12 വരെ ഗതാഗതം നിരോധിച്ചു
X
കണ്ണൂര്‍: തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കര്‍ണാടക കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയില്‍ ജൂലൈ 12 വരെ എല്ലാതരത്തിലുള്ള വാഹന ഗതാഗതവും നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീ
ഷണര്‍ അറിയിച്ചു. ഈ കാലയളവില്‍ കേരളത്തില്‍നിന്ന് തലശ്ശേരി വഴി കുടകിലൂടെ മൈസൂരിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് മാനന്തവാടിതോല്‍പ്പട്ടികുട്ടഹുഡിക്കേരിഗോണികൊപ്പതിത്തിമത്തിമൈസൂര്‍ റൂട്ട് ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി.



കനത്ത മഴയില്‍ 25ഓളം കേന്ദ്രങ്ങളില്‍ മണ്ണിടിഞ്ഞും നൂറോളം മരങ്ങള്‍ കടപുഴകിയും പെരുമ്പാടിമാക്കൂട്ടം റോഡ് പാടേ തകര്‍ന്നിരിക്കുകയാണ്. ഇതിലൂടെ ഒരു തരത്തിലുള്ള വാഹനഗതാഗവും സാധ്യമല്ലാത്തതിനാല്‍ റോഡ് അറ്റകുറ്റപ്പണിക്കായാണ് കുടക് ജില്ലാഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ നാലഞ്ച് ദിവസമായി കുടക് ജില്ലയില്‍ കനത്ത മഴയാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it