പെരുമ്പടപ്പില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഉറക്കമിളച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍
BY fousiya sidheek20 Jun 2017 8:03 AM GMT
fousiya sidheek20 Jun 2017 8:03 AM GMT
പള്ളുരുത്തി: കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തിന് സമീപം മാലിന്യ നിക്ഷേപം നടത്തുന്നവരെ കയ്യോടെ പിടികൂടിയ ശേഷം ബോധവല്‍കരണം നടത്തി. പെരുമ്പടപ്പ് സൗത്ത് റെസിഡന്റ്‌സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ മാലിന്യ നിക്ഷേപത്തിനെതിരേ ജനകീയ കൂട്ടായ്മശ്രദ്ധേയമായി. കുമ്പളങ്ങിയുടെ പ്രവേശന കവാടമായ പെരുമ്പടപ്പില്‍ അയല്‍ ജില്ലകളില്‍ നിന്നു പോലും വന്‍തോതില്‍ മാലിന്യംനിക്ഷേപിക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ശ്രദ്ധ ക്ഷണിക്കല്‍ സായാഹ്നത്തോടെയാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്. മാലിന്യ മുക്ത പെരുമ്പടപ്പ് കാംപയിന്റെ ഭാഗമായി ഒത്തുചേര്‍ന്നവര്‍ നേരം പുലരും വരെ അംഗങ്ങള്‍ റോഡരികില്‍ തീര്‍ത്ത പന്തലില്‍ നിലയുറപ്പിച്ചു.ഇതിനിടയില്‍ പ്രതിഷേധ പരിപാടി അറിയാതെ ചിലര്‍ മാലിന്യ നിക്ഷേപം നടത്താന്‍ ഇവിടെയെത്തി അവരോട് മാലിന്യ നിക്ഷേപം നടത്തരുതെന്ന് ആവശ്യപ്പെട്ട ശേഷം മാലിന്യ നിര്‍മാര്‍ജനത്തെപ്പറ്റി ബോധവല്‍കരണവും നടത്തി പറഞ്ഞു വിടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ വരെ അംഗങ്ങള്‍ ഇവിടെ തന്നെ നിലയുറപ്പിച്ചു. നഗരസഭാംഗം ജലജാമണി ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡന്റ് എന്‍ പി സജ്ജീവന്‍ അധ്യക്ഷത വഹിച്ചു.ആന്റെണി കുരിശിങ്കല്‍, ലൂസീ ജോസഫ്, ടി ബി ജോഷി, കെ എ ബാബു, പി എം മനോജ്, സംസാരിച്ചു.
Next Story
RELATED STORIES
മോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMT