kozhikode local

പെരുമാള്‍പുരം ഇരട്ടക്കൊലപാതകം: മുല്ലപ്പള്ളി വീട് സന്ദര്‍ശിച്ചു

പയ്യോളി: ഭാര്യയേയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്കുശ്രമിച്ച വീട്ടില്‍ എത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പെരുമാള്‍പുരം രാജീവ്ഗാന്ധി സഹകരണ ആശുപത്രിക്ക് സമീപം കുന്നുമ്മല്‍ ഇസ്മായില്‍ ആണ് ഭാര്യ നസീമയേയും(39), മകന്‍ നസീമിനേയും ഉറക്കത്തില്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
മല്‍സ്യത്തൊഴിലാളിയായ ഇസ്മായില്‍ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്നു. കൊലപാതകത്തിനു കാരണം അതായിരിക്കാമെന്ന് ഊഹിക്കുന്നു. മുല്ലപ്പള്ളിയോടൊപ്പം തിക്കോടി ഗ്രാമപ്പഞ്ചായത്ത് അംഗം ടി ഖാലിദ്, സബീഷ് കുന്നങ്ങോടത്ത് ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it