Kollam Local

പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് വിജയകരമാക്കണം: തിരഞ്ഞെടുപ്പ് നിരീക്ഷകന്‍

കൊല്ലം: നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും വിവിധ രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ച് ജനാധിപത്യ പ്രക്രിയ സാര്‍ഥകവും വിജയകരവുമാക്കണമന്ന് ജില്ലാ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കെ രാമചന്ദ്രന്‍ പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് പണം, മദ്യം, മയക്കുമരുന്ന്, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാവും. ബൂത്തുകളില്‍ ആള്‍ക്കൂട്ടവും ഭക്ഷണ പാനീയ വിതരണവും പാടില്ല. വോട്ടര്‍മാരെ ഭീക്ഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. വോട്ടര്‍മാരെ കൂട്ടമായി വാഹനത്തില്‍ കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും കെ രാമചന്ദ്രന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it