kannur local

പെരുമാറ്റച്ചട്ടം ലംഘിച്ച് കണ്ണൂര്‍ വാഴ്‌സിറ്റിയില്‍ താല്‍ക്കാലിക നിയമനം

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നിട്ടും കണ്ണൂ ര്‍ സര്‍വകലാശാലയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതായി ആരോപണം.
സര്‍വകലാശാല അസിസ്റ്റ ന്റ് തസ്തികയില്‍ നിയമനം നടത്തിയതിനു പുറമെ സിസ്റ്റം അനലിസ്റ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളിലേക്കു ഇന്റര്‍വ്യൂ നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്ത ശേഷമാണ് സര്‍വകലാശാല അധികൃതര്‍ താല്‍ക്കാലിക നിയമനം നടത്തുന്നതെന്നാണ് ആക്ഷേപം. ഇതിനു വേണ്ടി നിലവില്‍ ജോലി ചെയ്യുന്ന 108 പേര്‍ക്കു കൂട്ടത്തോടെ പിരിച്ചുവിട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പരീക്ഷാ വിഭാഗത്തിലുള്ളവരെ ഉള്‍പ്പെടെ പിരിച്ചുവിട്ടത് പരീക്ഷകളെയും വിദ്യാര്‍ഥികളെയും സാരമായി ബാധിക്കുമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. അതേസമയം, കൂട്ടത്തോടെ നോട്ടീസ് നല്‍കിയവരുടെ അഡൈ്വസ് മെമ്മോയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള തിയ്യതിയാണ് അച്ചടിച്ചിട്ടുള്ളത്. അത് പെരുമാറ്റച്ചട്ടത്തില്‍ നിന്ന് ഒഴിവാകാനാണെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് അനുഭാവിയായ ഡോ. എം കെ അബ്ദുല്‍ഖാദറാണ് ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍. നേരത്തേ ഇദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തുന്ന നിയമനത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിലവിലുള്ള താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ട് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തിയ നടപടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it