kannur local

പെരുമണ്ണ് ദുരന്തത്തിന് 9 വയസ്സ്; ഇന്നു പുഷ്പാര്‍ച്ചനയും അനുസ്മരണവും

ഇരിക്കൂര്‍: മലയാളികളെ ഏറെ വേദനിപ്പിച്ച ഇരിക്കൂര്‍ പെരുമണ്ണ് ദുരന്തത്തിന് ഇന്നേക്ക് 9 വര്‍ഷം പൂര്‍ത്തിയാകുന്നു.
2008 ഡിസംബര്‍ നാലിനാണ് ദുരന്തം നടന്നത്. പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മേലാ ണ് വൈകിട്ട് ക്ലാസ് കഴിഞ്ഞ്, തൊട്ടടുത്ത സംസ്ഥാന പാതയിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പിറകിലൂടെ വാ ഹനം പാഞ്ഞുകയറിയത്.
പത്തു കുഞ്ഞുങ്ങള്‍ അവിടെവച്ചു തന്നെ ദാരുണമായി മരിച്ചു. 15 ഓളം കുട്ടികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരു ന്നു. ദുരന്ത സ്ഥലത്തിനു സമീപംതന്നെ പത്തു കുട്ടികള്‍ക്കും അന്ത്യവിശ്രമത്തിന് സ്വന്തം സ്ഥലം ദാനംചെയ്ത എന്‍ വി കൃഷ്ണ വാര്യരായിരുന്നു കുട്ടികളേ സംസ്‌കരിച്ച അതേ സ്ഥലത്തു തന്നെ അവരുടെ സ്മരണക്കായി സ്മൃതി മണ്ഡപം നിര്‍മിച്ചത്. ഇപ്പോഴും എല്ലാ ദിവസവും നൂറുക്കണക്കിന് ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നു. കുട്ടികളുടെ സ്മൃതി മണ്ഡപത്തില്‍ വാര്‍ഷിക ദിനത്തിലെത്തി രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം പുഷ്പാര്‍ച്ച നടത്താറുണ്ട്. ദുരന്തദിനമായ ഇന്നു രാവിലെ എട്ടിനു രക്ഷിതാക്കളും നാട്ടുകാരും പുഷ്പാര്‍ച്ച നടക്കും.
തുടര്‍ന്നു 10ന് സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളുമെ ല്ലാം ജാഥയായെത്തി പുഷ്പാര്‍ച്ചന നടത്തും. കടാതെ സ്‌കൂളില്‍ അനുസ്മരണ സമ്മേളനവും കെപിഎസ്ടിയുവിന്റെ നേതൃത്വത്തില്‍ എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും.
Next Story

RELATED STORIES

Share it