kannur local

പെരുമണ്ണില്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക് സ്മരണാഞ്ജലി

.ഇരിക്കൂര്‍: വാഹനാപകടത്തില്‍ പൊലിഞ്ഞ പെരുമണ്ണിലെ 10 കുരുന്നുകള്‍ക്ക് സ്മരണാഞ്ജലി. അപകടത്തിന്റെ ഒമ്പതാം വാര്‍ഷികദിനത്തില്‍ സ്മൃതി മണ്ഡപത്തില്‍ കുടുംബാംഗങ്ങളും നാരായണവിലാസം എഎല്‍പി സ്‌കൂളിലെ അധ്യാപകരും വിവിധ സംഘങ്ങളും പുഷ്പാര്‍ച്ചന നടത്തി. നാരായണ വിലാസം എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളായ മിഥുന, അഖിന, അനുശ്രീ, നന്ദന, റിംഷാന, സംജ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര എന്നീ കുട്ടികളാണ് 2008 ഡിസംബര്‍ നാലിന് ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് നടന്നുവരവെ നിയന്ത്രണംവിട്ട ക്രൂയിസര്‍ ജീപ്പിടിച്ചു മരിച്ചത്. ഇതില്‍ ഒമ്പതുപേരെ സംസ്‌കരിച്ചത് അപകടസ്ഥലത്തിനു സമീപം പരേതനായ സി വി കൃഷ്ണവാര്യര്‍ ദാനംനല്‍കിയ സ്ഥലത്താണ്. ഇവിടെയാണ് സ്മൃതിമണ്ഡപം നിര്‍മിച്ചത്.
റിംഷാനയുടെ മയ്യിത്ത് പെടയങ്കോട് മുസ്‌ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനിലും ഖബറടക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, ബ്ലോക്ക് മെംബര്‍ സി രാജീവന്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, വൈസ് പ്രസിഡന്റ് എം എം മോഹനന്‍, പഞ്ചായത്ത് അംഗങ്ങളായ സി പ്രസന്ന, കെ വി നിലോഫര്‍, ജനതാദള്‍ (യു) ദേശീയ സമിതിയംഗം പി പി ദിവാകരന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി രാഘവന്‍, പിടിഎ പ്രസിഡന്റ് ടി കെ നിയാസ്, എം ബാബുരാജ്, ദിലീപ് കുമാര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി കെ നിയാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, വൈസ് പ്രസിഡന്റ് എം എം മോഹനന്‍, പഞ്ചായത്ത് അംഗങ്ങളായ കെ വി നിലോഫര്‍, സി പ്രസന്ന, പി പി ദിവാകരന്‍, പി കെ നാരായണന്‍, ആര്‍ രാജന്‍, മടവൂര്‍ അബ്ദുല്‍ ഖാദര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എന്‍ വി ഹുസയ്ന്‍ ഹാജി സംസാരിച്ചു. കെ മാധവന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.
Next Story

RELATED STORIES

Share it