malappuram local

പെരുന്നാള്‍ പ്രഭാഷണത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണം ഉള്‍പ്പെടുത്താന്‍ തീരുമാനം



കൊണ്ടോട്ടി: കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ പള്ളികളില്‍  പെരുന്നാള്‍ ദിനത്തിലെ പ്രഭാഷണങ്ങളില്‍ പകര്‍ച്ച വ്യാധി നിയന്ത്രണ ബോധവത്കരണം ഉള്‍പ്പെടുത്താന്‍ തീരുമാനം. കൊണ്ടോട്ടി സാമൂഹിക ആരോഗ്യ കേന്ദ്രം കോണ്‍ഫ്രന്‍സ് ഹാളില്‍ ടി.വി ഇബ്രാഹിം എംഎല്‍എ വിളിച്ചു ചേര്‍ത്ത ഡെങ്കിപ്പനി പ്രതിരോധ ആലോചനാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തദ്ദേശ സ്ഥാപനങ്ങളും,ആരോഗ്യ വകുപ്പും ഇതിനായി പള്ളികളിലെത്തി അറിയിപ്പ് നല്‍കും. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആരോഗ്യ സേന രൂപീകരിക്കാനും, ഇവരെ ഉപയോഗിച്ച് സ്‌കൂളുകളിലും വീടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനമായി. മുന്‍സിപ്പാലിറ്റിയിലും, പഞ്ചായത്തുകളിലും സ്‌കൂള്‍ മദ്രസ അധ്യാപകര്‍ക്കായി പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. രോഗം കണ്ടെത്തുന്ന പ്രദേശങ്ങളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും തീരുമാനിച്ചു.  ടിവി ഇബ്രാഹിം എംഎല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.നാടിക്കുട്ടി അധ്യനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ, വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീം, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിനി  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. അനില്‍കുമാര്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി ദിനേശ് സംസാരിച്ചു.
Next Story

RELATED STORIES

Share it