Gulf

പെരുന്നാള്‍ അവധി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം

- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5 ദിവസം

അബുദബി: യു.എ.ഇ.യിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പെരുന്നാളിന് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് ഹുമണ്‍ റിസോഴ്‌സ് ആന്റ് എമിറൈറ്റേഷന്‍ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസം ഒന്നും രണ്ടും ആയിരിക്കും അവധി. അതേ സമയം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5 ദിവസം അവധിയായിരിക്കും. വാരാന്ത അവധി കൂടി ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 9 ദിവസം അവധിയായിരിക്കും. ജൂലയ് ഒന്ന് വെള്ളിയാഴ്ച മുതല്‍ 9 വരെയായിരിക്കും അവധി.
Next Story

RELATED STORIES

Share it