Idukki local

പെരുന്തേനീച്ചയുടെ കുത്തേറ്റ് ആറുപേര്‍ ആശുപത്രിയില്‍

കുമളി: പെരുന്തേനീച്ചയുടെ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എണ്‍പതുകാരിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളാരംകുന്ന് കുറ്റിപ്പാലയില്‍ അന്നക്കുട്ടി(80), മറ്റത്തില്‍ സേവ്യര്‍(48), ഭാര്യ ഷേര്‍ലി(41), മകന്‍ ടോം(20) പുതുപ്പറമ്പില്‍ രാജു(52), പറമ്പകത്ത് പി ഡി ആന്റണി(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
അയല്‍വാസിയായ മറ്റത്തി ല്‍ സേവ്യറിന്റെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അന്നക്കുട്ടിക്ക്കുത്തേറ്റത്. ഇവരുടെ അലര്‍ച്ച കേട്ട് വീടിനു പുറത്തിറങ്ങി ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സേവ്യറിനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റത്. ഈച്ചയുടെ ആക്രണത്തില്‍ നിന്നു രക്ഷപ്പെടാനായി നാലുപേരും ശ്രമിക്കുന്നതിനിടെ അന്നക്കുട്ടി നിലത്തു വീണു. നിലവിളി കേട്ടെത്തിയവരാണ് ഇവരെ രക്ഷിച്ചത്. ബൈക്കിലെത്തിയ നാട്ടുകാരിലൊരാള്‍ സമീപത്തെ വീട്ടില്‍ വിരിച്ചിരുന്ന പ്ലാസ്റ്റിക് പടുത അഴിച്ചെടുത്ത് നാലുപേരേയും ഇതിനുള്ളിലിട്ട് മൂടുകയായിരുന്നു. ഈ സമയം കാറില്‍ ഇവിടെയെത്തിയ മുന്‍ ഗ്രാമപഞ്ചായത്ത് അംഗം റോബിന്‍ കാരക്കാട്ടില്‍ അന്നക്കുട്ടിയെ കാറില്‍ക്കയറ്റി ആശുപത്രിയിലെത്തിച്ചു. ഇതിനിടയില്‍ നടൂപറമ്പില്‍ ജോസ് ഇയാളുടെ വീട്ടിലെത്തി ചാക്ക് ഉപയോഗിച്ച് പന്തം നിര്‍മിച്ച് തിരിച്ചെത്തി.
മണ്ണെണ്ണ ഒഴിച്ച് പന്തം കത്തിച്ച് തേനീച്ചകളെ തുരത്തി ഓടിക്കുകയായിരുന്നു. ഇവ പറന്നു പോകുന്നതിനിടെ വെള്ളാരംകുന്നിലെ സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്പര്‍വൈസറായ ആ ന്റണിക്കും രാജുവിനും കുത്തേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തേനീച്ച കുത്തേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രില്‍ എത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it