wayanad local

പെരുന്തട്ടയില്‍ വീണ്ടും പുലി; ഭീതിയകറ്റാന്‍ നടപടിയില്ല

കല്‍പ്പറ്റ: തോട്ടംമേഖലയായ പെരുന്തട്ടയില്‍ ആഴ്ചകളായി പുലിശല്യം രൂക്ഷമായിട്ടും ഭീതിയകറ്റാന്‍ നടപടിയില്ലെന്ന് ആക്ഷേപം. ഒന്നിലധികം പുലികള്‍ ഇവിടെ താവളമാക്കുന്നതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
ആഴ്ചകള്‍ക്കു മുമ്പു വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയ പുലിയെ വനംവകുപ്പ് കെണിവച്ച് പിടികൂടി തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലം പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാല്‍, തങ്ങള്‍ പല തവണ പുലിയെ കണ്ടിട്ടുണ്ടെന്നു തോട്ടത്തിലെ തൊഴിലാളികള്‍ ആണയിടുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് പുലിയെ പിടികൂടിയ അതേ സ്ഥലത്താണ് വീണ്ടും പുലിയെ കണ്ടത്. എന്നാല്‍, കൂട് സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ലെന്നു വനംവകുപ്പ് പറയുന്നു. നേരത്തെ തന്നെ നാലു പുലികളുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞെങ്കിലും അധികൃതര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it