Idukki local

പെരിയാര്‍ പഴയപാലത്തില്‍ കുടിവെള്ളം പാഴാവുന്നു

വണ്ടിപ്പെരിയാര്‍: കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി പ്രതിദിനം  100 കണക്കിനു ലിറ്റര്‍ കുടിവെള്ളം  പാഴാകുന്നു. കുടിവെള്ള പൈപ്പ് പൊട്ടി ദേശിയപാതയിലുടെ ഒഴുകാന്‍ തുടങ്ങിയിട്ട് രണ്ട്  ദിവസങ്ങള്‍ പിന്നിടുമ്പോഴും അധികൃതര്‍ നിസംഗത തുടരുകയാണ്. കൊട്ടാരക്കര- ദിണ്ഡുക്കല്‍ ദേശീയപാതയില്‍ പെരിയാര്‍ പഴയപാലത്തിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം ദേശിയ പാതയിലൂടെ പാഴാവുന്നത്.
പൈപ്പ്‌ലൈന്‍ പെട്ടി വെള്ളം വെള്ളം തെറിക്കുന്നത് മൂലം കാല്‍നടക്കാര്‍ക്ക് പോലും ഇത് വഴി നടക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡുകളിലും പരിസര പ്രദേശങ്ങളിലും ജലവിഭവ വകുപ്പാണ് കുടിവെള്ള വിതരണം നടത്തുന്നത്. പാറമട, മേലേ ഗൂഡല്ലൂര്‍, മഞ്ചുമല, പെരിയാര്‍ ടൗണ്‍, വികാസ് നഗര്‍, നെല്ലിമല, ചുരുക്കുളം കക്കി കവല തുടങ്ങിയ മേഖലകളിലെ നൂറ് കണക്കിന് കുടുംബാംഗങ്ങള്‍ ജലവിഭവ വകുപ്പിന്റെ കുടിവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പെരിയാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമായി നിരവധി കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നുണ്ടെങ്കിലും അധികൃതര്‍ പരിശോധന പോലും നടത്താറില്ലെന്നാണ് ആരോപണം. പൈപ്പ് പൊട്ടി വെള്ളം ചീറ്റുന്നത് മൂലം ദേശിയ പാതയിലൂടെ  രാത്രികാലങ്ങളില്‍ പോകുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കും ഇത് ദുരിതമാണ്. പ്രദേശത്ത് കുടിവെള്ളം രൂക്ഷമായ സാഹചര്യമാണ്.
Next Story

RELATED STORIES

Share it